Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

എം കെ സാനു നവതി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 27 ന് തുടക്കമാകും

$
0
0

m-k-saanu1മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും വാഗ്മിയും സാഹിത്യ വിമര്‍ശകനുമായ പ്രൊഫ. എം.കെ.സാനു നവതിയുടെ നിറവിലാണ്. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രൊഫ. എം.കെ.സാനുമാസ്റ്ററുടെ നവതി അതിവിപുലമായി ആഘോഷിക്കുകയാണ് ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം. ഒക്‌ടോബര്‍ 27 മുതല്‍ 2017 ഒക്‌ടോബര്‍ 26 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് നവതി ആഘോഷിക്കുന്നത്.

ഒക്‌ടോബര്‍ 27ന് രാവിലെ 10 മണിക്ക് എം.കെ.സാനു പൂര്‍വ്വവിദ്യാര്‍ത്ഥിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സെന്റിനറിഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭാഷാവിഭാഗവുമായി ചേര്‍ന്ന് നടത്തുന്ന നാടകസാഹിത്യ സെമിനാര്‍( നാടകം; സാഹിത്യവും രംഗകലയും )നടനും സംവിധായകനുമായ മധു ഉദ്ഘാടനം ചെയ്യും. എം തോമസ് മാത്യു, ടി എം എബ്രഹാം എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. നവംബര്‍ 14ന് സി ജെ തോമസിന്റെ 99-ാം ജന്മദിനത്തില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സി ജെ സെമിനാര്‍ സംഘടിപ്പിക്കും, എം കെ സാനു ഫൗണ്ടേഷനും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും ചേര്‍ന്ന് പുറത്തിറക്കുന്ന സി ജെ ഗ്രന്ഥപരമ്പരയിലെ ആദ്യ അഞ്ചു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

തുടര്‍ന്ന് എല്ലാ മാസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്കാദമിക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ സെമിനാറുകളും ശിബിരങ്ങളും സംഘടിപ്പിക്കും. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍, ഓര്‍ത്തിക് ക്രിയേറ്റീവ് സെന്റര്‍, റിസ്റ്റ ഫൗണ്ടേഷന്‍, പി.എ.ബക്കര്‍ ഫൗണ്ടേഷന്‍, എം. കെ. സാനു ഫൗണ്ടേഷന്‍, സ്മൃതിധാര എന്നീ സാംസ്‌കാരിക സംഘടനകളാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.

The post എം കെ സാനു നവതി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 27 ന് തുടക്കമാകും appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>