ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വി കെ എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച കഥകളുടെ സമാഹാരമാണ് പയ്യന്‍ കഥകള്‍ . മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം മലയാളിയെ ഹാസ്യത്തിന്റെ വഴിയിലൂടെ നടത്തിയ അദ്ദേഹത്തിന്റെ അനശ്വര സൃഷ്ടിയായ പയ്യന്‍ കഥകളുടെ പുതിയ പതിപ്പ് പുറത്തിറങ്ങി.
മലയാളി വായനക്കാര്‍ക്കു മുന്നില്‍ പയ്യനും പയ്യന്റെ കഥകള്‍ക്കും എന്നും ചെറുപ്പം തന്നെ. എത്ര വായിച്ചാലും മടുപ്പു തോന്നാത്ത ഈ കഥകള്‍ വായനക്കാരന് സമ്മാനിക്കുന്നത് വ്യത്യസ്തമായ വായനാനുഭവമാണ്. പയ്യനെ കേന്ദ്രീകരിച്ചുള്ള എഴുപത്തിമൂന്നു കഥകളടങ്ങിയ പുസ്തകമാണ് പയ്യന്‍ കഥകള്‍ .സാഹിത്യ നയതന്ത്ര രാഷ്ട്രീയ മേഖലകളെ വികെഎന്‍ സ്പര്‍ശിക്കുന്ന ഈ കഥകള്‍ മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ എന്നെന്നും വേറിട്ടു നില്‍ക്കുന്നവയാണ്. 1982ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും പയ്യന്‍ കഥകള്‍ അര്‍ഹമായി.
വികെഎന്‍ തന്റെ പ്രതിഭ ചാലിച്ചെഴുതിയ പയ്യന്‍ കഥകള്‍ 1979ലാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1993ലും. അതീവ നര്‍മ്മരസമുള്ളതും സാരവിഷയഭരിതവുമായ പയ്യന്‍ കഥകളുടെ 15 മത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
മലയാളഭാഷയിലെ ഹാസ്യസാമ്രാട്ടായ വികെഎന്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനാണ് ജനിച്ചത്. 1959 മുതല്‍ 1969 വരെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ജീവിതം. ആരോഹണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും പിതാമഹന് മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അനന്തരം , സര്‍ ചാത്തുവിന്റെ റൂളിംഗ്, അമ്മുമ്മക്കഥ, സിന്‍ഡിക്കേറ്റ് , ചിത്ര കേരളം , അധികാരം, തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .
The post വികെഎന്‍ തന്റെ ജീവിതം പകര്‍ത്തിയ പയ്യന്‍ കഥകള്‍ appeared first on DC Books.