Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രവാസത്തിന്റെ നേര്‍ച്ചിത്രമായി പ്രവാസികളുടെ പുസ്തകം

$
0
0

pravasamഓരോ പ്രവാസിക്കും എത്തിപ്പെടുന്നിടം ഒരിടത്താവളമാണ്. ഒരു സത്രത്തിലെന്നോണം അയാള്‍ തനിച്ചോ, ഭാഗികമായി കുടുംബത്തോടൊപ്പമോ അവിടെ കഴിയുന്നു. തനിക്കുള്ള മുറി പോലും തന്റെ തിരഞ്ഞെടുപ്പല്ല. മുറിയൊഴിഞ്ഞ് താക്കോല്‍ സത്രം സൂക്ഷിപ്പുകാരനെ ഏല്പിച്ച് ഇറങ്ങേണ്ടി വരുന്നു. പ്രവാസം ഒരാഗ്രഹമല്ല, തിരഞ്ഞെടുപ്പുമല്ല. അത് ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നിയോഗങ്ങളില്‍ വന്നുചേരുന്ന നറുക്കാണ്. ഭാഗ്യത്തിന്റെയോ നിര്‍ഭാഗ്യത്തിന്റെയോ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെയോ നറുക്ക്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ തൊഴില്‍പരമായ കുടിയേറ്റത്തിന് അരനൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. കുടിയേറ്റക്കാരില്‍ ചിലര്‍ അതിസമ്പന്നരായി. ചിലര്‍ക്ക് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനായി. ചിലരാകട്ടെ വിശേഷിച്ചൊന്നും നേടാതെ മടങ്ങി. ഇവരുടെയെല്ലാം സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ മാറ്റിമറിച്ചത്. അതിപ്പോഴും തുടരുന്നു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവനകള്‍ ചൊരിയുന്ന പ്രവാസി മലയാളികളുടെ സാമൂഹിക മാനസിക പരിസരങ്ങളെക്കുറിച്ച് ഗൗരവത്തിലുള്ള പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അവരുടെ ജീവിതങ്ങളെ നിരീക്ഷിക്കാനും അപഗ്രഥിക്കാനും ലളിതമായി അവതരിപ്പിക്കാനുമുള്ള ഒരു ശ്രമമാണ് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ പ്രവാസികളുടെ പുസ്തകം എന്ന കൃതി. പ്രവാസത്തിന്റെ വിവിധ മുഖങ്ങളുടെ ഒരു നേര്‍ച്ചിത്രം രേഖപ്പെടുത്തുന്ന പുസ്തകമാണിത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുതൊട്ട് മടങ്ങുംവരെയും അതിനുശേഷവുമുള്ള കാര്യങ്ങളും പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും അപഗ്രഥനം ചെയ്യുകയാണ് പ്രവാസികളുടെ പുസ്തകം. പുറപ്പാട്, മാനസികാവസ്ഥ, കുടുംബം, രക്ഷാകര്‍ത്തൃത്വം, സാംസ്‌കാരികലോകം, മടക്കം എന്നീ ഭാഗങ്ങളിലായി അറുപതോളം ലേഖനങ്ങള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു.

pravasikalude-pusthakamപ്രായോഗിക സമൂഹശാസ്ത്രം, മന:ശാസ്ത്രം, കൗണ്‍സിലിങ് എന്നീ മേഖലകളുടെ പിന്‍ബലത്തിലാണ് ഹാഫിസ് മുഹമ്മദ് പ്രവാസികളുടെ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. രണ്ടര വര്‍ഷക്കാലത്തെ പരിശ്രമം ഈ പുസ്തകത്തിനു പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രവാസികളും കുടുംബങ്ങളും സൂക്ഷിച്ചുവെക്കേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമായ ഒരു കൈപ്പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗം കോ ഓര്‍ഡിനേറ്ററായ എന്‍.പി.ഹാഫിസ് മുഹമ്മദിന് മികച്ച അധ്യാപകനുള്ള എം.എം.ഗനി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റംസാന്‍ വ്രതം, തള്ളക്കുരങ്ങും പുള്ളിപ്പുലിയും എന്നീ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

The post പ്രവാസത്തിന്റെ നേര്‍ച്ചിത്രമായി പ്രവാസികളുടെ പുസ്തകം appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>