കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാഹിത്യസംഗമത്തിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു. 2016 നവംബര്‍ 10 ന് അക്കാദമി ഓഡിറ്റോറിയത്തിലാണ് സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സാഹിത്യ ചര്‍ച്ച, ഏകദിന സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. എഴുത്തും പ്രതിരോധവും എന്ന വിഷയത്തിലുള്ള ഏകദിന സെമിനാറില്‍ ‘അധികാരഘടനയും എഴുത്തും’, ‘ഉപഭോഗപരതയും എഴുത്തും’, ‘എഴുത്തില്‍ ഭാഷ ഉയര്‍ത്തുന്ന പ്രതിരോധം’, ‘വര്‍ഗ്ഗീയതയും എഴുത്തും’ എന്നീ വിഷയങ്ങളാണ് മുഖ്യമായും ചര്‍ച്ചചെയ്യുന്നത്.
കന്നട, തെലുഗു, തമിഴ്, കൊങ്ങിണി, മലയാളം ഭാഷകളിലെ പ്രശസ്ത എഴുത്തുകാരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. സാഹിത്യ തല്പരരായ കലാലയവിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.
താല്‍പര്യമുള്ളവര്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ -680020 എന്ന വിലാസത്തിലോ keralasahityaakademi@gmail.com എന്ന ഇ.മെയിലിലോ നവംബര്‍ 7 നു മുമ്പ് വിശദമായ വ്യക്തിവിവരം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കണം.
The post ദക്ഷിണേന്ത്യന്‍ സാഹിത്യസംഗമത്തിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു appeared first on DC Books.