Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രഭാഷകന്റെ പണിപ്പുര

$
0
0

micഒരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും മറ്റൊരു വ്യക്തിയിലേക്ക്, അല്ലെങ്കില്‍ വ്യക്തികളിലേക്ക് കൈമാറുന്ന പ്രക്രിയയാണ് പ്രസംഗം. പ്രഭാഷകന്റെ വാക്കുകളിലൂടെ ഒഴുകിയെത്തുന്നത് ശ്രോതാക്കളുടെ ചിന്തകളെ ഉണര്‍ത്തുകയും ഒപ്പം ഉദ്ദീപിപ്പിക്കുകയും വേണം. അനുഭവങ്ങളിലൂടെ സദസ്യരെ കൊണ്ടുപോയി അവരുടെ ഹൃദയത്തെ സ്വാധീനിക്കുന്നതാണ് നല്ല പ്രസംഗം. സദസ്സും സമയവും വിഷയവുമെല്ലാം പ്രസംഗത്തെ സ്വാധീനിക്കും എന്ന തിരിച്ചറിവ് ഓരോ പ്രഭാഷകനും ഉണ്ടായിരിക്കണം.

പ്രഭാഷണം എന്ന കലയെക്കുറിച്ച് വളരെ കുറച്ച് പുസ്തകങ്ങളേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. ആ കുറവ് പരിഹരിക്കുന്ന പുതിയ പുസ്തകമാണ് പ്രഭാഷകന്റെ പണിപ്പുര. ജനമൈത്രി പോലീസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിങ്ങനെ വിവിധ മേഖലകളിലായി ആയിരത്തി അഞ്ഞൂറില്‍ പരം ക്ലാസ്സുകളും സെമിനാറുകളും നടത്തിയിട്ടുള്ള സി.എസ്.റെജികുമാര്‍ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ഇരുപത്തൊന്ന് അധ്യായങ്ങളിലായി പ്രഭാഷണകലയുടെ എല്ലാ ഘടകങ്ങളെയും സമഗ്രമായി സ്പര്‍ശിക്കുന്ന പുസ്തകമാണ് പ്രഭാഷകന്റെ പണിപ്പുര. പ്രഭാഷകന്റെ വ്യക്തിത്വം, മാനസഗതി, ആത്മോന്നതി എന്നിവയെയും സ്പര്‍ശിക്കുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കവി വി.മധുസൂദനന്‍ നായരാണ്.

prabhashakanteവാക്കുമുട്ടിയ തലമുറകള്‍ക്ക് പ്രഭാഷകന്റെ പണിപ്പുര വചനവിളക്കായി മാറുമെന്ന് മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെടുന്നു. കളം വറ്റിയ സ്വരങ്ങള്‍ക്ക് ഇത് പുതിയ ഊര്‍ജ്ജധാരയാകും. നാഭീബന്ധമറ്റുപോയ ഓര്‍മ്മകളെ വീണ്ടും ജ്വലിപ്പിക്കാന്‍ ഈ പുസ്തകത്തിന് സാധിക്കും എന്നുപറയുന്ന മധുസൂദനന്‍ നായര്‍ ഓരോ വക്താവിലും ഓരോ ശ്രോതാവിലും ആത്മശക്തി ശ്രവിപ്പിക്കാനുള്ള ശീലതന്ത്രങ്ങള്‍ ഗ്രന്ഥകര്‍ത്താന്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു.

അടിമാലി നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഡയറക്ടറാണ് സി.എസ്.റെജികുമാര്‍. പച്ച ആഴ്ചപ്പതിപ്പിന്റെ സൗഹൃദപുരസ്‌കാരം, വനം വന്യജീവി വകുപ്പില്‍ നിന്ന് ഗ്രീന്‍ പാസ്‌പോര്‍ട്ട് എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹം 1998 മുതല്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ പരിശീലകനായും പ്രവര്‍ത്തിക്കുന്നു.

 

The post പ്രഭാഷകന്റെ പണിപ്പുര appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>