Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

അഭയാര്‍ത്ഥികളുടെ പേരുപറഞ്ഞ് മലയാളികളും ക്രിസ്തുമസ് ദ്വീപിലേക്ക് കുടിയേറുന്നു; എം എ ബൈജു

$
0
0

christmasഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര എന്ന നോവലിനെ ആസ്പദമാക്കി ഡി സി ബുക്‌സ് എഡിറ്റര്‍ ശ്രീദേവി എം എ ബൈജുവുമായി നടത്തിയ അഭിമുഖം.

ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണത്വര ക്രിസ്തുമസ്സ് ദ്വീപിലേയ്ക്കുള്ള യാത്രയിലുണ്ടോ?

കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേരളത്തിന്റെ തീരമേഖലകളില്‍ നിന്നും ബോട്ടില്‍ കടല്‍മാര്‍ഗം ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലേക്കു പോകാനെത്തി പോലീസ് പിടിയിലായ ശ്രീലങ്കന്‍ തമിഴ് വംശജരായ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭീകരവാദികളെപ്പോലെയും തീവ്രവാദികളെപ്പോലെയും ആണ് അവരുടെ വാര്‍ത്തകള്‍ ചിത്രീകരിക്കപ്പെടുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത്. മുനമ്പത്തു നിന്ന് ബോട്ട് വിലപറഞ്ഞ് ഉറപ്പിച്ച് യാത്ര പോകാന്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഇവര്‍ പിടിയിലായിരുന്നത്. ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്‌റ്റെന്ന് വാര്‍ത്തകളുടെ അവസാനം ഒരുവരിയായുണ്ടായിരുന്നു. പിന്നെ ഒരിക്കല്‍ ഞാറക്കലില്‍ ബോട്ട് നിര്‍മ്മിക്കാന്‍ എല്‍.ടി.ടിക്കാര്‍ അഡ്വാന്‍സ് കൊടുത്തതും ബോട്ട് പോലീസ് പിടിച്ചതുമായ വാര്‍ത്തകള്‍ കണ്ടു. അതോടെയാണ് മുനമ്പം തീരത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടല്‍മാര്‍ഗം പോകാന്‍ കഴിയുമെന്നും അതിനായി ഒരു അന്താരാഷ്ട്ര റൂട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായത്. ആ വാര്‍ത്തയിലെ കൗതുകം എന്നില്‍ ആകാംക്ഷ ജനിപ്പിച്ചു. എന്തിനാണ് ശ്രീലങ്കന്‍ തമിഴ്‌വംശജര്‍ ക്രിസ്തുമസ് ദ്വീപിലേക്കു പോകുന്നതെന്ന് അന്വേഷിച്ചപ്പോള്‍ ആദ്യം അറിയേണ്ടിയിരുന്നത് ശ്രീലങ്കന്‍ തമിഴ് വംശജരെക്കുറിച്ചായിരുന്നു. അപ്പോഴാണ് അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഞാന്‍ ശ്രമമാരംഭിച്ചത്. സിംഹളരും തമിഴ്‌വംശജരും തമ്മിലുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ള വംശീയ പോരാട്ടങ്ങളുടെ കാരണം കണ്ടെത്തി. വായിച്ചു, പഠിച്ചു. ലങ്കന്‍ തമിഴ് വംശജര്‍ പിറന്ന നാട്ടില്‍ അഭയമില്ലാതെ പലായനം ചെയ്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും അഭയാര്‍ഥികളായി കഴിയുന്നുണ്ട്. വളരെ ദുരിതമാണ് അവരുടെ കാര്യങ്ങള്‍. യാതൊരു സൗകര്യമില്ലാത്ത അഭയാര്‍ഥി ക്യാമ്പുകളിലാണ് അവര്‍ കഴിയുന്നത്. ഒരു രാജ്യത്തിന്റെ പൗരന്മാരാണെന്നു കാണിക്കാന്‍ യാതൊരു രേഖയുമില്ലാതെ, തൊഴിലിന് പോകാന്‍ അവസരമില്ലാതെ, സംശയത്തിന്റെ നിഴലില്‍, മരിച്ചാല്‍ സംസ്‌കാര ചടങ്ങുപോലും നടത്താതെ പട്ടിയെപ്പോലെ കുഴിച്ചുമൂടപ്പെടുന്ന ദയനീയ സ്ഥിതിയിലാണ് അവരുടെ ജീവതം. സിംഹളര്‍ക്കാണ് ലങ്കയില്‍ മുന്‍തൂക്കമെന്നതിനാല്‍ പിറന്ന നാട്ടിലേക്കു മടങ്ങാന്‍ അവര്‍ക്കു ഭയമാണ്. അവര്‍ക്ക് വേണ്ടത് സമാധാനത്തോടെ ജീവിക്കാന്‍ ഒരു അഭയമാണ്. പൗരത്വമാണ്. അതുകൊണ്ടാണ് അവര്‍ മനുഷ്യക്കടത്ത് ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍പ്പെട്ട് അഭയവും പൗരത്വവും കിട്ടുമെന്ന പ്രതീക്ഷയോടെ ഉള്ള സമ്പാദ്യവും ഏജന്റിന് നല്‍കി മുനമ്പത്തുവന്ന് ബോട്ടിലൂടെ, കടല്‍മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെപോയി പലരും രക്ഷപ്പെട്ട കഥകള്‍ കേട്ടാണ് ഇവര്‍ വളരുന്നത്. രക്ഷപ്പെട്ടവരുണ്ടോ എന്ന ചോദ്യത്തിനാണെങ്കില്‍ ഉത്തരവുമില്ല. അങ്ങനെപോയി പൗരത്വം കിട്ടിയവര്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കില്ലല്ലോ?

ഇനി ക്രിസ്തുമസ് ദ്വീപിന്റെ കാര്യം പറയാം. വില്ല്യം മൈനേഴ്‌സ് എന്ന നാവികനാണ് ക്രിസ്തുമസ് ദ്വീപെന്ന ദ്വീപ് കണ്ടെത്തുന്നത്. 1647 ലാണ് സംഭവം. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ റോയല്‍ മേരി എന്ന കപ്പലിന്റെ കപ്പിത്താനായിരുന്നു അദ്ദേഹം. അന്നൊരു ക്രിസ്തുമസ് ദിനമായതിനാലാണ് അദ്ദേഹം അങ്ങനെയൊരു പേരിട്ടത്. ബ്രിട്ടന്റെ കൈയില്‍ നിന്നും പിന്നീട് കാലപ്രവാഹത്തില്‍ അത് ഓസ്‌ട്രേലിയയുടെ കൈയിലായി. കുടിയേറ്റക്കാര്‍ക്ക് എന്നും അഭയം നല്‍കാന്‍ വളരെ ഉദാരപൂര്‍വ്വമായ നയമായിരുന്നു ഓസ്‌ട്രേലിയ സ്വീകരിച്ചത്. എന്നാല്‍ അഭയാര്‍ഥികളുടെ മറപറ്റി തീവ്രവാദികളും ഭീകരവാദികളും നുഴഞ്ഞുകയറാന്‍ തുടങ്ങിയതോടെ അവര്‍ കുടിയേറ്റത്തെ ഭയന്നു തുടങ്ങി. തദ്ദേശവാസികള്‍ തൊഴിലില്ലായ്മ പ്രശ്‌നം ഉന്നയിക്കുന്നതും മറ്റൊരു തടസമാണ്. അതോടെ അവര്‍ നിയമങ്ങള്‍ ശക്തമാക്കി. കടലുകളില്‍ അവരുടെ പരിശോധന വിപുലപ്പെടുത്തുകയും കോട്ടകെട്ടുകയും ചെയ്തു. ഇപ്പോള്‍ പിടിക്കപ്പെട്ടാല്‍ അവരെ ജയിലിലേക്ക് മാറ്റുകയും ഏതു രാജ്യത്തെ പൗരനാണോ ആ രാജ്യത്തേക്കു തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്. നിയമങ്ങളില്‍ വന്ന മാറ്റങ്ങളൊന്നും തമിഴ് വംശജര്‍ അറിഞ്ഞിട്ടില്ല. ക്രിസ്തുമസ് ദ്വീപിന്റെ തീരത്ത് എങ്ങനെയെങ്കിലും എത്തിപ്പെട്ടാല്‍ ജനസംഖ്യ കുറവുള്ളതിനാല്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ എല്ലാവര്‍ക്കും പൗരത്വം നല്‍കുമെന്ന് മനുഷ്യക്കടത്ത് ഏജന്റുമാര്‍ പറഞ്ഞ് അഭയാര്‍ഥികളെ പറ്റിക്കുകയാണ്. കാറ്റിലും കോളിലും കൊടുങ്കാറ്റിലുംപെട്ട് ഒരു കൊച്ചുബോട്ടില്‍ രക്ഷയുടെ കരപറ്റാന്‍ ലങ്കന്‍ തമിഴ് വംശജര്‍ പോകുന്നത് അവരുടെ അവസാന അഭയംതോടിയാണ്. ഇവരുടെ മേല്‍വിലാസത്തില്‍ മലയാളികളും പോകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞു. എന്റെ ഇത്തരം അന്വേഷണങ്ങളും ഭാവനകളുമാണ് ക്രിസ്തുമസ് ദ്വീപിലേക്കുള്ള ഒരു യാത്ര എന്ന നോവല്‍ എഴുതാന്‍ പ്രചോദനമായത്.

നിസ്സാരമെന്നു തോന്നിക്കുന്ന ഒരു ആശയത്തില്‍ നിന്നായിരുന്നു തുടക്കം..

ആശയം വളരെ നിസാരമാണ്. അത് അന്വേഷിക്കുമ്പോള്‍ മുന്നില്‍ തുറന്നുവരുന്നത് വലിയൊരു ലോകമാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഈ വാര്‍ത്തയ്ക്കു പിന്നില്‍ നടത്തിയ അന്വേഷണവും തെളിവുകളുമാണ് ഈ നോവലിന് സമഗ്രതയും സൂക്ഷ്മതയും നല്‍കിയത്. മംഗളം ദിനപത്രത്തില്‍ എഡിറ്ററായതിനാല്‍ ഭാഷ പ്രയോഗിച്ചു കിട്ടിയ കൈ ഒതുക്കം എഴുത്തില്‍ വളരെ തുണയായിട്ടുണ്ട്. എന്തായാലും വായനക്കാരനു മുന്നില്‍ പ്രമേയ പരിസരത്തില്‍ പുതിയൊരു ലോകം തുറന്നിടാനുള്ള എളിയ ശ്രമം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിനയത്തിന്റെ ഭാഷയില്‍ എല്ലാവരോടും നന്ദി പറയുന്നു. അംഗീകാരങ്ങള്‍ എഴുത്തിന് എപ്പോഴും ഊര്‍ജ്ജമാണ്. അത് വലുതായാലും ചെറുതായാലും. കാരണം അത്രയധികം പേര്‍ ഇന്ന് എഴുത്തുകാരായുണ്ട്. എല്ലാവരും പ്രതിഭയുള്ളവര്‍. ആരും മോശക്കാരുമല്ല. അവര്‍ക്കിടയില്‍ ഒരു ഇടം കിട്ടുകയെന്നത് ചെറിയ കാര്യമല്ല. അതിനുള്ള പരിശ്രമങ്ങള്‍ തുടരാന്‍ ഈ നോവല്‍ എനിക്ക് വഴികാട്ടിയാണ്.
സാഹിത്യത്തിന്റെ ഏത് മേഖലയില്‍നിന്നുമാണ് നോവലിലേയ്ക്കു വന്നത്?

കാലടി ശ്രീശങ്കര കോളജില്‍ ബികോമിന് പഠിക്കുമ്പോഴാണ് ആദ്യമായി കഥ എഴുതിയത്. ആ കഥയുമായി ആദ്യം കണ്ടത് കോളജിലെ മലയാളം അധ്യാപകനായ സുരേഷന്‍ സാറിനെ. അദ്ദേഹം പറഞ്ഞു കഥ എഴുതുന്നതിനു മുമ്പേ ആദ്യം നീ നല്ല വായനക്കാരനാകണമെന്ന്. അദ്ദേഹം എന്നോട് വായിക്കാന്‍ നിര്‍ദേശിച്ചത് കഥകളായിരുന്നില്ല. മറിച്ച് നോവലുകളായിരുന്നു. കുറേ പുസ്തകങ്ങളും സാറ് നിര്‍ദേശിച്ചു. അതില്‍ ഖസാക്കിന്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളും പാണ്ഡവപുരവും ആള്‍ക്കൂട്ടത്തില്‍ തനിയേയും സ്മാരകശാലകളും രണ്ടാമൂഴവും കയറും അങ്ങനെ അങ്ങനെ അനവധി നോവലുകളുണ്ടായിരുന്നു. പിന്നീട് എനിക്ക് മനസിലായി ക്ഷമയുള്ള വായനക്കാരനാകാന്‍ മാഷ് പറഞ്ഞുതന്ന മരുന്നായിരുന്നു നോവല്‍ വായനയെന്ന്. വായന ശക്തമായതിനൊപ്പം കഥകളുമെഴുതാന്‍ ശ്രമിച്ചു. പലതും കോളജ് മാഗസീനുകളിലും കോളജിലെ ലിറ്റില്‍ മാഗസിനുകളിലും പ്രസിദ്ധീകരിച്ചുവന്നു. അത് വായിച്ച് കൂടെ പഠിച്ച സുഹൃത്തുക്കള്‍ വളരെ പ്രോല്‍സാഹനം തന്നു. അതെല്ലാം എഴുത്തിനും വായനക്കും ഊര്‍ജമായി. ബി.കോം കഴിഞ്ഞ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ജേര്‍ണലിസം പഠനത്തിനെത്തിയതോടെ വായന ശക്തമായി. ഒപ്പം എഴുതാനുള്ള ശ്രമങ്ങളും. അവിടെവച്ചാണ് പതിനേഴു കഥകളുള്ള ആദ്യ കഥാസമാഹാരം ‘പുതിയ പുതിയ പുലരികളും ഇരുള്‍മറഞ്ഞ ആകാശവും’ പെന്‍ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് മംഗളം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തക ട്രെയിനിയായെത്തി. മംഗളത്തിന്റെ ഓണപ്പതിപ്പില്‍ ജോലിക്കാരനെന്ന പരിഗണനയില്‍ കഥ എഴുതാന്‍ എല്ലാ വര്‍ഷവും അവസരം കിട്ടി. ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഈ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്ര ദൂരമുണ്ട്’ എന്ന കഥയ്ക്ക് കാര്‍ത്തികേയന്‍ പടിയത്ത് പുരസ്‌കാരവും, കൊച്ചുബാവ കഥാപുരസ്‌കാരവും, അറ്റ്‌ലസ് കൈരളി സാഹിത്യപുരസ്‌കാരവും ലഭിച്ചു. അപ്രകാശിത കഥകള്‍ക്കുള്ള മല്‍സരങ്ങള്‍ക്കായി കഥ അയച്ചുകൊണ്ടിരുന്നു. മുഖ്യധാര പ്രസിദ്ധീകരണങ്ങളില്‍ കഥ അയച്ചു പ്രസിദ്ധീകരിക്കാന്‍ വൈകുന്ന കാലയളവിലാണ് ഇത്തരം മല്‍സരങ്ങള്‍ക്കയച്ചത്. തകഴി കഥാ പുരസ്‌കാരവും സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരവും സി. അയ്യപ്പന്‍ കഥാ പുരസ്‌കാരവും സി.എം. ബക്കര്‍ തുടങ്ങി പത്തോളം കഥാ പുരസ്‌കാരങ്ങള്‍ അങ്ങനെ എന്നെത്തേടിവന്നു. അവാര്‍ഡുകള്‍ കിട്ടിയശേഷമാണ് കഥകള്‍ ആനുകാലികങ്ങളിലും ഓണപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ചുവന്നത്. ഇത്തരം മല്‍സരങ്ങള്‍ എന്റെ എഴുത്തിന് നല്‍കിയ ആത്മവിശ്വാസം വലുതാണ്. മലയാളം വാരിക എം.പി. നാരായണപിള്ള കഥാമല്‍സരത്തിനായി ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പന്ത്രണ്ട് പേരില്‍ ഒരാളാകാന്‍ കഴിഞ്ഞതും എഴുതാനുള്ള ഊര്‍ജമായി.

ആദ്യനോവല്‍ വായനക്കാരിലെത്തിയതിനുശേഷമുള്ള അനുഭവം.

വളരെ ലളിതമായ രീതിയില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.വായനക്കാരന്റെ സമയം വിലപ്പെട്ടതാണ്. വായനയില്‍ വളരെ ആകാംക്ഷ സൃഷ്ടിക്കണമെന്നുമുള്ള ചിന്തയോടെയാണ് ഞാന്‍ ഓരോ വരിയും എഴുതിയത്. നോവല്‍ മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രതീക്ഷ ഫലമണിഞ്ഞു. രചന പരിസരങ്ങളില്‍ എന്നും പുതിയ ഭൂമിക തേടുന്ന ടി.ഡി. രാമകൃഷ്ണനും വി.ജെ. ജെയിംസും നിരൂപകന്‍ പി.കെ. രാജശേഖരനും നോവല്‍ വായിച്ചതും തെരഞ്ഞെടുത്തതും എനിക്ക് തന്ന ആത്മവിശ്വാസം ചെറുതല്ല. വായനക്കാര്‍ ഇപ്പോള്‍ അഭിപ്രായം അറിയിച്ചുതുടങ്ങി. സന്തോഷമുണ്ട്.പത്രപ്രവര്‍ത്തകനാണ്. നല്ലൊരു വായനക്കാരനാണ്. സിനിമയെയും സൗഹൃദങ്ങളെയും ജനിച്ച നാടിനെയും ഒരുപാട് സ്‌നേഹിക്കുന്നു. ജീവിതയാത്രയില്‍ കണ്ടുമുട്ടുന്ന വ്യത്യസ്തരായ മനുഷ്യരെ എന്നും ശ്രദ്ധയോടെ നിരീക്ഷിക്കാറുണ്ട്. പത്രപ്രവര്‍ത്തകനം സാഹിത്യത്തിന് വിഘാതമാകുമെന്ന് പത്രപ്രവര്‍ത്തകരായ പല എഴുത്തുകാരും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാരണം നമ്മള്‍ എപ്പോഴും രണ്ടുതരം ഭാഷ ഉപയോഗിക്കേണ്ടിവരും. പത്രപ്രവര്‍ത്തനത്തില്‍ സാഹിത്യവും സാഹിത്യത്തില്‍ പത്രപ്രവര്‍ത്തനവും ആവശ്യമില്ലല്ലോ? അതുകൊണ്ട് ഈ രണ്ട് മേഖലകളും കൈകാര്യം ചെയ്യുമ്പോള്‍ ഒരു ജാഗരൂകത കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. ദൈവാനുഗ്രഹംകൊണ്ട് അത് ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ല. അതെല്ലാം അങ്ങനെ നടന്നുപോകുന്നു. പിന്നെ എഴുതുമ്പോള്‍ പത്രപ്രവര്‍ത്തകനായതു കൊണ്ടു കിട്ടുന്ന കുറേ ഗുണങ്ങളുണ്ട്. ഒരു എഴുത്തുകാരന്‍ ഭാവനയില്‍ കാണുന്നതിനും അപ്പുറമാണ് ലോകത്ത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വയസുകാരിവരെ പീഡനത്തിനിരയാകുന്ന, അപ്പന്‍ മകളെ പീഡിപ്പിക്കുന്ന, അമ്മ മകളെ പണംവാങ്ങി അനാശാസ്യത്തിന് നിര്‍ബന്ധിക്കുന്ന, കാമുകനൊപ്പം പോകാന്‍ പിഞ്ചു മകളെ ക്രൂരമായി കൊല്ലുന്ന ഈ ലോകത്ത് ഇതിനുമപ്പുറം മനുഷ്യമനസുകളുടെ എന്ത് വിചിത്രമായ കഥയാണ് ഒരു എഴുത്തുകാരന് എഴുതാന്‍ പറ്റുക? . പുതിയ ഭൂമികകള്‍ തേടി പോയേ മതിയാകൂ.

പ്രസിദ്ധീകരിച്ചുവച്ച പന്ത്രണ്ടോളം കഥകളുണ്ട്. പന്ത്രണ്ടോളം പുരസ്‌കാരം ലഭിച്ച കഥകള്‍. അത് സമാഹാരമായി ഇറക്കണമെന്ന് ആഗ്രഹിക്കുന്നു. കുറേ ആശയങ്ങള്‍ മനസിലുണ്ട്. ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര എന്തായാലും എഴുത്തില്‍ കൂടുതല്‍ കരുത്തും ഉത്തരവാദിത്വവും നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി.

The post അഭയാര്‍ത്ഥികളുടെ പേരുപറഞ്ഞ് മലയാളികളും ക്രിസ്തുമസ് ദ്വീപിലേക്ക് കുടിയേറുന്നു; എം എ ബൈജു appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>