ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഷാര്‍ഷ എക്‌സ്‌പോ സെന്ററില്‍ നടന്ന ആവേശോജ്ജ്വലമായ ചടങ്ങില്‍ മേളയുടെ ശില്പിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ പുസ്തകമേള വെറുമൊരു പുസ്‌കമേള എന്നതിനപ്പുറം വലിയൊരു സാംസ്‌കാരികോത്സവമാണെന്നും ഇവിടെ കലയ്ക്കും പുസ്തകങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളതെന്നും ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് ബിന്‍ റാക്കദ് അല്‍ അമേരി പറഞ്ഞു.
ചടങ്ങില്‍ ഷാര്‍ജ സാംസ്‌കാരിക വകുപ്പ് മന്ത്രി ഷെയ്ക് നയനാല്‍ ബിന്‍ മുബാറക് അല്‍ നയനാന്‍ തടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. കൂടാതെ മികച്ച വിവര്‍ത്തന പുസ്തകങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ തര്‍ജുമുന്‍ നല്‍കുന്നതിന് തുടക്കമിട്ടു.
മേളയില്‍ വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ പങ്കാളിത്തം സന്തോഷകരമാണെന്നു പുസ്തകമേളയിലെ ആകര്‍ഷണ കേന്ദ്രമായ ഇന്ത്യന്‍ പവിലിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കോണ്‍സുല്‍ ദീപ ജെയിന്‍ (Head of Chancery & Consul (Culture &Protocol))പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ചു മേളയില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും, ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്നും കൂടുതല്‍ പ്രസാധകരും എഴുത്തുകാരും മേളക്കെത്തുന്നുണ്ടെന്നും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത കെ സംരേഷ് (Director , National Book Trust of India ) പറഞ്ഞു. നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ബലാദിയോ ഭായ് ശര്‍മ, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം പബ്ലിക്കേഷന്‍ വിഭാഗം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഡോ.സാധന റൗത്ത് , മാദ്ധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് എന്നിവര്‍ പങ്കെടുത്തു.
ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 35 -ാമത് പുസ്തകോത്സവമാണിത്. നവംബര്‍ 2 മുതല്‍ 12 വരെ നീളുന്ന പുസ്തകമേളയില്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രസാധകരും എഴുത്തുകാരുമാണ് പങ്കെടുക്കുന്നത്. ഡി സി ബുക്സ് , മാതൃഭൂമി ബുക്സ് , പെന്‍ഗ്യുന്‍ ബുക്സ് തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള മുഖ്യ പ്രസാധകരെല്ലാം തന്നെ മേളയില്‍ ഉണ്ട്.
ചര്‍ച്ചകള്‍, അവാര്‍ഡുകള്‍,പുസ്തക പ്രകാശനം , കുട്ടികള്‍ക്കായുള്ള പരിപാടികള്‍, കൂക്കറി കോര്‍ണര്‍ എന്നിങ്ങനെ ആയിരത്തിലധികം സാംസ്‌കാരിക വിനോദ വിജ്ഞാന പരിപാടികളാണ് ഇക്കൊല്ലം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടക്കുക.കുട്ടികള്‍ ഉള്‍പ്പെടെയുള്ള വായനക്കാരുടെ സജീവ പങ്കാളിത്തം തന്നെയാണ് മേളയുടെ വിജയം.
ശ്രേഷ്ഠ മലയാളത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും ഉണ്ട്. എം മുകുന്ദന്‍, വി മധുസൂധനന്‍ നായര്‍, കെ സച്ചിദാനന്ദന്‍, ഉണ്ണി ആര്‍, ശ്രീകുമാന്‍ തമ്പി, കെ പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, ഡോ ലക്ഷമി നായര്‍, എംപിയും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍, നടനും എം.എല്‍.എയുമായമുകേഷ്, മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടി, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തലവനും മലയാളിയുമായ ഗോപി കല്ലായില്‍, ലാല്‍ ജോസ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പുസ്തകമേളയുടെ ഭാഗമാകും.
The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി appeared first on DC Books.