മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനും മലയാളത്തിലെ ആദ്യ കോളമിസ്റ്റുമായിരുന്ന സി കിഴക്കെമുറി എന്ന ഡൊമിനിക് ചാക്കോയുടെ സ്മരണാര്‍ത്ഥം നടത്തിവരുന്ന ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം ആഗസ്റ്റ് 29ന് പാലക്കാട്ട് നടക്കും. പാലക്കാട് ജോബീസ് മാളില്‍ ഡി സി ബുക്സിന്റെ 42 -മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് 18 -ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുന്നത്. രാഷ്ട്രീയസാമൂഹ്യപ്രവര്ത്തകയായ സുഭാഷിണി അലിയാണ് പ്രഭാഷക.
1999 മുതലാണ് സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തിവരുന്നത്. മുന്‍ പ്രധാനമമന്ത്രി പി വി നരസിംഹറാവുവാണ്(1999) പ്രഭാഷണത്തിന് തുടക്കം കുറിച്ചത്. തുടന്നിങ്ങോട്ട് പ്രമുഖ വ്യക്തിത്വങ്ങളായ എം ടി വാസുദേവന്‍നായര്‍(2000), ഇന്ദിര ഗോസ്വാമി(2001), ഡോ.ജി മാധവന് നായര്‍(2002), രാമചന്ദ്ര ഗുഹ(2003), കഞ്ചാ ഇലായിയ(2004), ശശി കുമാര്‍ (2005), അരുണ്‍ ചൗരി(2006), സുകുമാര്‍ അഴിക്കോട്(2007), സുധീര്‍ കക്കാര്‍(2008), അല്‍ക സാറ ഓജി (2009), നവിന് ബി ചൗള(2010), ബിനായക് സെന്‍(2011), പ്രൊഫ. ഒഎന്‍വി കുറുപ്പ്(2012), കെ സച്ചിദാനന്ദന്(2013), ആനന്ദ്(2014), എന്‍ എസ് മാധവന് (2015) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
ആഗസ്റ്റ് 29 ന് നടക്കുന്ന 18 മത് സി കിഴക്കെമുറി സ്മാരകപ്രഭാഷണം പുതിയ അസമത്വങ്ങള്‍ നിയോ ലിബറലിസത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്നവിഷയത്തെ കുറിച്ചുള്ളതാണ്.
പ്രഭാഷകയായ സുഭാഷിണി അലി മലയാളിയും സ്വതന്ത്ര്യസമരനായികയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകളാണ്. ഇടതുപക്ഷ സഹയാത്രികയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പാതയിലാണ് സുഭാഷിണി അലി സിപിഐഎമ്മിലെത്തുന്നത്. തുടര്‍ന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃസ്ഥാനത്തെത്താനും ഇവര്‍ക്കായി. 89ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് സുഭാഷിണി അലി പാര്‍ലമെന്റിലെത്തിയത്. സുഭാഷിണി അലി നിലവില്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. ചലച്ചിത്ര സംവിധായകനായ മുസഫര്‍ അലിയായിരുന്നു സുഭാഷിണി അലിയുടെ ഭര്‍ത്താവ്. പ്രമുഖ ബോളിവുഡ് സംവിധായകനായ ഷാദ് അലി ഇവരുടെ മകനാണ്.
The post 18-മത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം സുഭാഷിണി അലി നിര്‍വ്വഹിക്കും appeared first on DC Books.