Quantcast
Viewing all articles
Browse latest Browse all 3641

‘യാങ്കി’-സമകാലിക സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍

Image may be NSFW.
Clik here to view.
yankee
ഒരു മൗനം പോലെ അദൃശ്യരായി അതുവരെ കൂടെയുണ്ടായിരുന്നവര്‍ ചില സര്‍ഗ്ഗാത്മകമായ ചില വിസ്‌ഫോടനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിന്റെ ആകസ്മികതയെ നേരിടാനാവാതെ ഇതുവരെ ഇയാള്‍ എവിടെയായിരുന്നു എന്ന് നമ്മള്‍ ആശ്ചര്യപ്പെടാറുണ്ട്. അവര്‍വലിച്ചെറിഞ്ഞ ജീവിത ദര്‍ശനത്തിന്റെയും ചരിത്രബോധത്തിന്റെയും രാഷ്ട്രീയോന്മുഖതയുടെയുടെയും ഷെല്ലുകളേറ്റ് നമ്മുടെ പരമ്പരാഗതമായ ജനല്‍പാളികളിള്‍ ഇളകിത്തെറിക്കുമ്പോള്‍ പുതിയകാലത്തിന്റെ വഴികളും വെളിച്ചവും വായനക്കാരനുമുന്നില്‍ തെളിഞ്ഞുവരും. സമകാലികസമൂഹികാവസ്ഥയ്ക്കുമേല്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഇത്തരം ഭാവുകത്വ വിഛേദനത്തിന്റെ മുന്‍നിരപോരാളികളിലൊരാളാണ് ജയന്‍ രാജന്‍ എന്ന എഴുത്തുകാരന്‍.

ജയന്‍ രാജന്റെ പുതിയ കഥാസമാഹരമായ യാങ്കിയും അത്തരത്തിലൊരു വിസ്‌ഫോടനമാണ്. വായനശാല, അയാള്‍, സ്‌പെഷ്യല്‍, 2+2 , റെബേക്ക ജോ, കുടിയേറ്റം 8 1/2, നേരേ ചോവ്വേ, വിളി, വല്ലതും തരണേ, മനശാസ്ത്രജ്ഞന്‍, ദൈവങ്ങള്‍ വേണ്ടാത്തവര്‍, പന്തയം, നിര്‍ണ്ണയം, യാങ്കി, തുടങ്ങി പതിനാറ് കഥകളുടെ സമാഹാരമാണ് യാങ്കി. സമകാലിക ജീവിതത്തിലെ യന്ത്രങ്ങളെപ്പോലെ ചലിക്കുന്ന മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ കഥകളിലെല്ലാം കാണാന്‍ കഴിയുന്നത്.

യാഥാര്‍ത്ഥ്യത്തിന്റെ പരിമിതമായ വൃത്തത്തിനകത്തും ഭാവനയുടെയും ഭ്രാന്തിന്റെയും ഒളിസങ്കേതങ്ങളുണ്ടാക്കി ഇല്ലാത്ത ശത്രുവിനെ സൃഷ്ടിച്ച് അയാളുമായി പോരാട്ടം നടത്തി രസിക്കുന്ന വിചിത്രസ്വഭാവത്തിനുടമയായ പാര്‍വ്വതിയുടെ കഥയാണ് ‘അയാള്‍’. എന്നാല്‍ വിപണിയുടെ പ്രലോഭനങ്ങള്‍ മാനവികമൂല്യങ്ങളെ ഇന്ന് എത്രത്തോളം കറന്നുവറ്റിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രചനയാണ് ‘സ്‌പെഷ്യല്‍’. ‘8 1/2’ ലെ നായികയായ Image may be NSFW.
Clik here to view.
yankeee
മാധവിയാകട്ടെ മസ്തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവിനെ ദയാവധത്തിനു വിട്ടുകൊടുക്കാനാകതെ വിഷമിക്കുന്നു. ഒരു ഭാഗത്ത് മരണവും ജീവിതവും  വലവിരിച്ചു നില്‍ക്കുമ്പോള്‍ ജീവിതം നിസ്സംഗതനിറഞ്ഞ മതില്‍ക്കെട്ടിനുള്ളിലെ അവസാനിക്കത്ത തടവുശിക്ഷയാണെന്ന് അവര്‍ തിരിച്ചറിയുന്നു…

ഒരു ശരീരം മത്രമായി പരിഗണിക്കപ്പെട്ടുപോകുന്ന സ്ത്രീത്വത്തെ പുരുഷാധിപത്യത്തിന്റെ അധികാരശ്രണിക്കുള്ളില്‍ ജനകീയവിചാരണ ചെയ്യുകയാണ് ‘നേരേ ചൊവ്വേ’യില്‍. യാങ്കി, പന്തയം, മനശാസ്ത്രജ്ഞന്‍ തുടങ്ങിയ മറ്റെല്ലാ കഥകളും മലയാള ചെറുകഥയുടെ സമകാലിക സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഈ വിധം ആരോടം എളുപ്പത്തില്‍ സംവദിക്കന്‍ പറ്റുന്ന വിധത്തില്‍ ജയന്‍ രാജന്‍ തന്റെ വാക്കുകളെ വായനയുടെ ഒഴുക്കുകളിലേക്ക് ഇറക്കിവിടുകയാണ്.

The post ‘യാങ്കി’-സമകാലിക സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A