ഒരാഴ്ചകൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലാണ്. മലയാളക്കര ഒന്നാകെ നെഞ്ചിലേറ്റുന്ന ആരാച്ചാര്‍ ഇറങ്ങിയനാള്‍മുതല്‍ ബെസ്റ്റ് സെല്ലറാണ്. ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയ ഈ കൃതിയുടെ 28-ാമതത് പതിപ്പാണ് വിപണികളിലുള്ളത്. ആരാച്ചാരിന് തൊട്ടുപിന്നിലായി നില്‍ക്കുന്നത് കോളജ് അധ്യാപികയായ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സന്തേഷ് ഏച്ചിക്കാനത്തിന്റെബിരിയാണി, കഥകള്‍ ഉണ്ണി ആര്‍, എം ജി എസ് നാരായണന്‍ എഴുതിയ കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍ എന്നിവയാണ്.
ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എം മുകന്ദന്റെ കുടന നന്നാക്കുന്ന ചോയി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഉണ്ണി ആറിന്റെ ഒരു ഭയങ്കര കാമുകന്‍ , ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, എസ് ഹരികിഷോറിന്റെ ഉന്നതവിജയത്തിന് ഏഴ് വഴികള്‍, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, മീരയുടെ നോവല്ലകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണകള്‍ എന്നിവയാണ് ബെസ്റ്റ് സെല്ലറില്‍ ആറുമുതല്‍ പതിനഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
മുകേഷ് കഥകള്‍ വീണ്ടും, സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം, ബെന്യാമിന്റെ ആടുജീവിതം, ഷെമിയുടെ നടവഴിയിലെ നേരുകള്‍, കേരള ചരിത്രം, ബെന്യാമിന്റെ കുടിയേറ്റം എന്നിവയും ആവശ്യക്കാര്‍ തേടിയെത്തി.
വിവര്‍ത്തനകൃതിയിലാകട്ടെ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, കലാമിന്റെ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി എന്നിവയാണ് മുന്നില്‍. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, കലാമിന്റെ, എന്റെ ജിവിതയാത്ര, മനോഭാവം അതാണ് എല്ലാം, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
മലയാളത്തിലെ ശ്രേഷ്ഠകൃതികളില്‍ മുന്നില്‍നില്‍ക്കുന്നത്ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ,പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, ബഷീറിന്റെ ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് , ബാല്യകാലസഖി എന്നിവയാണ്. പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെ , എം ടി യുടെ രണ്ടാമൂഴം, എം മുകുന്ദന്റെമയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
The post പോയവാരം മലയാളികള്‍ വായിച്ച പുസ്തകങ്ങള്‍ appeared first on DC Books.