Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പള്ളിയറ ശ്രീധരന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍

$
0
0

palliyara-sreedharanകേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി ബാലസാഹിത്യകാരന്‍ പള്ളിയറ ശ്രീധരന്‍ ചുമതലേറ്റു. കഥാകൃത്തും നൂറിലധികം ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമാണ് പള്ളിയറ ശ്രീധരന്‍. അധ്യാപകന്‍, കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന്റെ ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എടയന്നൂരിലാണ് പള്ളിയറ ശ്രീധരന്‍(1950 ജനുവരി 17)ജനിച്ചത്. മുട്ടന്നൂര്‍ എല്‍. പി, സ്‌കൂള്‍, എടയന്നൂര്‍ ഗവ. യു. പി. സ്‌കൂള്‍, കൂടാളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും മട്ടന്നൂര്‍ പഴശ്ശി രാജ എന്‍. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തില്‍ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്നും ബി, എഡ് ബിരുദം. 1972 മുതല്‍ കൂടാളി ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ല്‍ സ്വയം വിരമിച്ചു പൂര്‍ണ്ണമായും ഗ്രന്ഥരചനയില്‍ മുഴുകി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനാ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

The post പള്ളിയറ ശ്രീധരന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>