മധ്യവയ്‌സകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ നോവലാണ് രവിവര്‍മ്മത്തമ്പുരാന്റെ ശയ്യാനുകമ്പ. മിഡ്‌ലൈഫ് ക്രൈസിസ് എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ അറിയപ്പെടുന്ന വിഷയത്തെ നോവല്‍ രൂപത്തിലാക്കിയത് ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഇന്നീ സമൂഹത്തില്‍ ഉടലെടുക്കുന്നത് കൊണ്ടാണ്.
മിഡ്‌ലൈഫ് ക്രൈസിസ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യാപകമാകാന്‍ സാധ്യതയേറെയാണ്. അതോടൊപ്പംതന്നെ ഇന്നത്തെ യുവതലമുറ മൂല്യങ്ങളില്‍നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. ആധുനികതയുടെ പുത്തന്‍ സങ്കേതങ്ങളെ വാരിപ്പുണരുകയും നന്മ നിറഞ്ഞ കാലത്തെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ശയ്യാലംബികളായ ജനങ്ങളെ ദയാവധത്തിന് വിധേയരാക്കുമെന്ന് നോവലില്‍ പറയുന്നതുപോലെതന്നെ വരുംനാളുകളില്‍ സംഭവിക്കാം.
ആഗസ്റ്റ് 22 ന് നടന്ന ഡി സി റീഡേഴ്‌സ് ഫോറം പുസ്തകചര്‍ച്ചാവേദി ശയ്യാനുകമ്പ ചര്‍ച്ചചെയ്തു. പ്രമുഖ കഥാകൃത്ത് നിധീഷ് ജി പുസ്തകാവതരണം നടത്തി. പ്രശസ്ത നിരൂപകന്‍ സുരേഷ് പനങ്ങാട് പുസ്തകത്തെക്കുറിച്ചുള്ള നീരീക്ഷണം നടത്തി. രവിവര്‍മ്മത്തമ്പുരാന്‍ രചനാനുഭവം പങ്കു വെച്ചു.
The post ഡി സി റീഡേഴ്‌സ് ഫോറം ശയ്യാനുകമ്പ ചര്‍ച്ചചെയ്തു appeared first on DC Books.