Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

കഥകളുടെ പ്രാകൃതലോകവുമായി ‘കൂ’

$
0
0

koo (2)ആണായി പിറന്നവരെയെല്ലാം സാര്‍ എന്നും പെണ്ണായവരെയെല്ലാം മാഡം എന്നും നീട്ടിവിളിക്കുന്ന പരമ വിജയ പുരുഷനാണ് ശ്രീ ശ്രീ സാര്‍! അദ്ദേഹം നയിക്കാന്‍ ആരംഭിച്ച വൈവാഹിക ജീവിതത്തിലൂടെ കടന്നു പോകുന്ന കഥയാണ് ലാസര്‍ ഷൈനിന്റെ സാര്‍ വയലന്‍സ്. കലാലയ കാലത്തിനു ശേഷം പത്ത് വര്‍ഷം നിലച്ചിരുന്ന കഥയെഴുത്ത് ഈ കഥയിലൂടെ ലാാസര്‍ പുനരാരംഭിച്ചപ്പോള്‍ 2013ലെ എം.പി.നാരായണ പിള്ള കഥാപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ എന്നീ ലാസര്‍ ഷൈന്‍ കഥകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് കൂ. പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് കൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

koo3കേരളത്തില്‍ എഴുത്തുകാരന് കഥകള്‍ നല്‍കുന്നത് മദ്ധ്യവര്‍ഗ്ഗമാണെന്നും എന്നാല്‍ കലയുടെ ഉറവിടം പ്രാകൃതലോകമാണെന്ന് തിരിച്ചറിഞ്ഞയാളാണ് ലാസര്‍ എന്നും അവതാരികയില്‍ എസ്.ഹരീഷ് അഭിപ്രായപ്പെടുന്നു. ഹരീഷിന്റെ അഭിപ്രായം ശരി വെയ്ക്കുന്ന വിധത്തില്‍ തെരുവുതെണ്ടികളും കൂട്ടിക്കൊടുപ്പുകാരും ഒളിഞ്ഞുനോട്ടക്കാരും ഇവരെ തുരന്നു ജീവിക്കുന്ന പോലീസുകാരും ഒക്കെ കഥാപാത്രങ്ങളായി കൂവില്‍ കടന്നുവരുന്നു.

തിരക്കഥാകൃത്തും സ്വതന്ത്ര സാമൂഹിക മാധ്യമപ്രവര്‍ത്തകനും ആയ ലാസര്‍ ഷൈന്‍ നില്പുസമരം മുതല്‍ നവജനാധിപത്യ സമരങ്ങളില്‍ പങ്കാളിയാണ്.

 

The post കഥകളുടെ പ്രാകൃതലോകവുമായി ‘കൂ’ appeared first on DC Books.


Viewing all articles
Browse latest Browse all 3641


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>