“സ്വന്തമായി ഒരു മതം സ്ഥാപിക്കുന്നതിനാലാവാം ടോള്‍സ്‌റ്റോയിയുടെ ചെറുകഥകള്‍ സാരോപദേശ പ്രധാനങ്ങളായത്. ചെക്കോവ് മരിച്ചപ്പോള്‍ ടോസ്‌റ്റോയി പറഞ്ഞു. “തന്നെക്കാള്‍ വലിയ കഥാകാരന്‍ ചെക്കോവ് ആയിരുന്നുവെന്ന്”. ഹാസ്യത്തിന്റെ രുചിയുണ്ടെങ്കിലും ചെക്കോവിന്റെ ഓരോകഥയും ഒരു തുള്ളി ജീവിതമാണ്. ഞരമ്പില്‍ മണല്‍ത്തരി കടത്തുന്നതുപോലെ ഉള്ള അനുഭവമാണ് ദസ്തയേവ്‌സ്‌കിയുടെ ഏകപ്രഖ്യാത ചെറുകഥയായ ‘സ്വര്‍ഗ്ഗീയമായൊരു ക്രിസ്തുമസ് പൂമരം’. ഈ മൂവരുടെയും കഥകളില്‍ ഒരേസമയം റഷ്യന്‍സവിശേഷതകളും കാലാതിവര്‍ത്തിയായ മനുഷ്യോല്‍ക്കണ്ഠകളും തിങ്ങിവിങ്ങുന്നു..”
ദസ്തയവ്‌സ്‌കിയുടെ 14 കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കവിയും വിവര്‍ത്തകനുമായ വേണു വി ദേശത്തിന്റെ വാക്കുകളാണിത്. ലോക ക്ലാസിക് കഥകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക എന്ന ഡി സി ബുക്‌സിന്റെ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുന്ന.. ലോക കഥാകാരന്മാരായ ദസ്തയേവ്‌സ്‌കി, ടാള്‍സ്‌റ്റോയി, ചെക്കോവ് എന്നീ എഴുത്തുകാരുടെ രചനകളുടെ സവിശേഷതകളും മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുന്ന വാക്കുകളാണിത്. എക്കാലത്തും നിലനില്‍ക്കുന്ന ഇവരുടെ കഥകള്‍ ഉള്‍പ്പെടെ മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്‌റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍ തുടങ്ങി വിശ്വസാഹിത്യ പ്രതിഭകളുടെ കഥകളാണ് ലോക ക്ലാസിക് കഥകള്‍ എന്ന പേരില്‍ പുറത്തിറക്കുന്നത്.
ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ഈ ബൃഹദ് സമാഹാരം ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.
ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍ onlinestore.dcbooks.com ലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്. കൂടാതെ ഡി സി ബുക്‌സ്, കോട്ടയം-688 001 എന്ന വിലാസത്തില്‍ മണിയോഡര്‍/ ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ സ്വന്തമാക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍- 9947055000, 984633336..