‘അവള്‍ അവനെ ചുംബിച്ചു. ശേഷം എല്ലാം പതിവു പോലെ.’ കുറിയ രണ്ടു വാക്യങ്ങള്‍. പക്ഷേ ദീര്‍ഘോപന്യാസത്തെക്കാള്‍ ശക്തം. ബൃഹദ് നോവലുകളെന്ന ദീര്‍ഘസിനിമകള്‍ക്കു നേരമില്ലാത്തവര്‍ക്ക് നല്ല ഒരൊറ്റ പെയിന്റിങ് കണ്ട് തൃപ്തിയടയാം. ചെറുകഥയുടെ രീതിയും ഇതുതന്നെ.
മനുഷ്യപ്രകൃതി അന്നും ഇന്നും എന്നും ഒരുപോലെ. ജീവിതത്തെ ടെക്‌നോളജി മാറ്റിമറിച്ചെങ്കിലും സ്‌നേഹം, ആഹ്ലാദം, കാരുണ്യം, അസൂയ, ക്രൂരത, വിഷാദം എന്നിവയ്‌ക്കൊന്നും മാറ്റമില്ല. സംഭവങ്ങളും സമീപനങ്ങളും പ്രതികരണങ്ങളും നിരീക്ഷിച്ച്, വിശകലനം ചെയ്ത് മഹാമനസ്സുകള്‍ ആറ്റിക്കുറുക്കിത്തന്ന ചിമിഴുകളാണ് ക്ലാസിക് കഥകള്‍. കൃത്യമായ ഇതിവൃത്തം, ഘടനാപരമായ പൂര്‍ണത, വ്യക്തമായ തുടക്കവും ഒടുക്കവും, ആകര്‍ഷകമായ രൂപശില്പം, ലഘുവിവരണം, സൂചന എന്നിവ മിക്ക ക്ലാസിക് കഥകളിലും കാണാം. ആധുനികകഥകളിലെ ദുര്‍ഗ്രഹതയില്ല. തലയും വാലുമില്ലാതെ, പരസ്പരബന്ധമില്ലാതെ മുഴച്ചുനില്‍ക്കുന്ന ആശയങ്ങള്‍വഴി വായനക്കാരെ നക്ഷത്രമെണ്ണിക്കുന്ന പുതുശൈലി, ക്ലാസിക് കഥകളിലില്ല. ഇവ ആര്‍ക്കും സുഗമമായി വായിച്ചുപോകാം.
ഒ. ഹെന്റിക്കും മോപ്പസാങ്ങിനും പകരം വയ്ക്കാന്‍ ആരുമില്ല. ടോള്‍സ്‌റ്റോയ്, തോമസ് ഹാര്‍ഡി എന്നിവരടക്കം പലരും വലിയ നോവലുകളോടൊപ്പം ഒരൊറ്റ ആശയത്തെ മനോഹരമായി വികസിപ്പിച്ച് രസിപ്പിക്കുന്ന ചെറുകഥകളും എഴുതിയിട്ടുണ്ട്. ഇവപോലും വായിക്കാന്‍ നേരമില്ലെന്നു കരുതുന്നവര്‍ക്കു വരുന്ന നഷ്ടം അവര്‍ തിരിച്ചറിയുന്നില്ല.
ക്ലാസിക് കഥാലോകമെന്ന മഹാസാഗരത്തില്‍ നിന്ന് ഏറ്റവും ഉല്‍കൃഷ്ടമായവ തിരഞ്ഞെടുത്ത്, വിവര്‍ത്തനം ചെയ്ത്, ഏതു മലയാളിക്കും വേഗം വായിക്കാനാവുംവിധം തയാറാക്കിയ ‘ലോക ക്ലാസിക് കഥകള്‍’ ഡിസി ബുക്‌സ് കൈരളിക്കു നല്‍കുന്ന ഈടുറ്റ സംഭാവനയാണ്. തിരക്കുകാരണം ഒന്നിനും നേരമില്ലെന്നു പരാതിപ്പെടുന്നവരും ഈ കഥകളിലെ മധുരം നുണഞ്ഞുനോക്കിയാല്‍ തുടര്‍ന്നും രസിച്ചുവായിക്കും, തീര്‍ച്ച’
ലോകസാഹിത്യകാന്‍മാരുടെ തിരഞ്ഞെടുത്ത ചെറുകഥകളുടെ സമാഹാരമായ ലോക ക്ലാസിക് കഥകളെ കുറിച്ചുള്ള ബി. എസ്. വാരിയരുടെ നിരീക്ഷണമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുപോലെ.. നേരമില്ലാത്തവര്‍ക്കും വായിച്ചുരസിക്കാവുന്ന വിജ്ഞാനവും അറിവും സ്വായത്തമാക്കാവുന്ന ഒരുപിടി ലോകകഥകളുടെ സമാഹാരമാണ് ലോക ക്ലാസിക് കഥകള്‍.
ലോകമെമ്പാടുമുള്ള പ്രസ്ത കഥാകാരന്‍മാരുടെ ക്ലാസിക് കഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന 4000 രൂപ വിലുള്ള ലോക ക്ലാസിക് കഥകള്‍ പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.
പ്രീ പബ്ലിക്കേഷന്‍ ബുക്കിങിനും കുടുതല്‍ വിവരങ്ങള്‍ക്കും onlinestore.dcbooks.com….സന്ദര്‍ശിക്കുക.