ക്രിസ്തുവിന്റെ ജീവിതവും ചരിത്രവും ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച നോവലാണ് പ്രവാചകന്മാരുടെ രണ്ടാംപുസ്തകം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതത്തിന് പുതിയൊരാഖ്യാനം നല്‍കുന്ന മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്ന പ്രത്യേകതയും ഈ കൃതിയ്ക്കുതന്നെ.
ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്ന് ലഭ്യമായ പുതിയ അറിവുകളുടെ പിന്‍ബലത്തിലാണ് ബെന്യാമിന്‍ പ്രവാചകന്മാരുടെ രണ്ടാംപുസ്തകം രചിച്ചിരിക്കുന്നത്. ഈ നോവലില്‍ യേശു ക്രിസ്തുവിന്റെ ജീവിതത്തിനും ചരിത്രത്തിനും എഴുത്തുകാരന്‍ പുതിയൊരാഖ്യാനം നല്‍കുന്നു.
ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവലിലൂടെ യേശു ക്രിസ്തുവിന് പുറമെ പത്രോസ്, മറിയ, ലാസര്‍, ബാറാബാസ്, യൂദാസ് എന്നിവരെപ്പറ്റിയും ഇതുവരെ കണ്ടിട്ടില്ലാത്തൊരാഖ്യാനശൈലിയാണ് ബെന്യാമിന്‍ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്.
തന്റെ രചനകളിലൂടെ മലയാളിയുടെ വായനാലോകത്തെ വിപൂലീകരിക്കുന്ന ബെന്യാമിന്‍ അബുദാബി മലയാളി സമാജം പ്രവാസ പുരസ്‌കാരം, ചെരാത് കഥാപുരസ്‌കാരം, അറ്റ്‌ലസ് കൈരളി കഥാപുരസ്‌കാരം, കെ. എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, കണ്ണൂര്‍ മലയാളപാഠശാലയുടെ പ്രവാസി സംസ്‌കൃതി പുരസ്‌കാരം, നോര്‍ക്ക – റൂട്ട്‌സ് പ്രവാസ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. പട്ടത്തുവിള കരുണാകരന്‍സ്മാരക ട്രസ്റ്റ് കഴിഞ്ഞ ദശകത്തിലെ മികച്ച എഴുത്തുകാരനായി തിരഞ്ഞെടുത്തു.
അബീശഗിന്‍, മഞ്ഞവെയില്‍ മരണങ്ങള്‍, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍, ഇ. എം. എസ്സും പെണ്‍കുട്ടിയും, കഥകള്‍ എന്നിവയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ബെന്യാമിന്‍ന്റെ മറ്റു കൃതികള്‍.