“നമുക്ക് നമ്മുടേതായി ഒരുപാടുനല്ല കഥകളുണ്ട്. നമ്മുടെ ചുറ്റുപാടുകളും ജീവിതവും പ്രതിഫലിപ്പിക്കുന്നവ. ഇതില്‍ നിന്നും വ്യത്യസ്തമായി പരിഭാഷകള്‍ വായിക്കുമ്പോള്‍ വല്ലാത്തൊരു കൗതുകത്തിലെത്തിച്ചേരാറുണ്ട്. പുതിയദേശം, ഭാഷ, സംസ്‌ക്കാരം, സ്‌നേഹം, അതിജീവനം, ഇവയെല്ലാം വായിക്കുന്നത് പുതിയൊരു സ്വപ്‌നത്തിലേക്കു കൂട്ടിക്കൊണ്ടുപോകും. നമ്മുടെ ജീവിതവും അവരുടെ ജീവിതവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. വായിച്ചു വായുച്ചു വരുമ്പോള്‍ നമ്മുടെ വ്യഥകള്‍ക്ക് അവരുടേതിനെക്കാല്‍ ആഴം കുറഞ്ഞതായിട്ട്‌തോന്നും. എങ്കിലും മനുഷ്യന്‍ എന്നും മനുഷ്യന്‍ തന്നെയായിരിക്കും.
വായന തുടങ്ങി കുറേനാളുകള്‍ക്കു ശേഷമാണ് ഞാന്‍ വിവര്‍ത്ത പുസ്തകങ്ങള്‍ വായിച്ചുതുടങ്ങുന്നത്. പുതിയൊരു ദേശത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുക എന്നത് രസകരമായി തോന്നുന്നതു കൊണ്ടു വിവര്‍ത്തന പുസ്തകങ്ങള്‍ വായിക്കുക ആവേശകരമായി. ആദ്യം ഏകാന്തതയുടെ നൂറു വര്‍ഷങ്ങളാണ് വായിച്ചത്. പീന്നീട് അതു കഥകളായി. മാക്‌സിം ഗോര്‍ക്കിയും ദസ്തയേവ്‌സികിയുമെല്ലാം മലയാളത്തിലെ എഴുത്തുകാരെപ്പോലെ പ്രിയപ്പെട്ടവരായി. പരിഭാഷകരുടെ മിടുക്കും അതിനൊരു കാരണമായിട്ടുണ്ടാകും. പല വിവര്‍ത്തന പുസ്തകങ്ങളിലും കഥാപാത്രങ്ങളുടെ ബന്ധങ്ങള്‍വിട്ട് പരിസ്ഥിതി കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. പരിസ്ഥിതിയും ചുറ്റപാടുകളുമാണല്ലോ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇത്തരം കഥകള്‍ ഒരു വിശാലവീക്ഷണമുണ്ടാകാന്‍ നമ്മെ സഹായിക്കും. അതുകൊണ്ടുതന്നെ ലോക ക്ലാസിക് കഥകള്‍ നല്ല ഒരു വായനക്കാരന്‍ വായിച്ചിരിക്കേണ്ടതു തന്നെയാണ്.”- ഇന്ദ്രന്‍സ്
സാധാരണക്കാരനായ ഒരു തയ്യല്‍ തൊഴിലാളിയില്‍ നിന്നും മലയാള ചലച്ചിത്രലോകത്തേക്കു കടന്നുവന്ന് നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്ദ്രസിന്റെ വായനാനുഭവത്തെക്കുറിച്ചും വിവര്‍ത്തനപുസ്തകങ്ങള്‍ തന്റെ ജീവിതത്തില്‍ സ്വാധീനിച്ചതിനെകുറിച്ചുമാണ് അദ്ദേഹം ഇവിടെ പറയുന്നത്.
മലയാളത്തിലെ കഥകളെപ്പോലെ തന്നെ ഇമ്പമാര്‍ന്ന ലോക ക്ലാസിക് കഥകളെ പരിചയപ്പെടുത്തുന്ന ഡി സി ബുകിസിന്റെ പുതിയ ഉദ്യമമായ ലോക ക്ലാസിക് കഥകളുടെ പ്രസിദ്ധീകരണ സമയത്ത് ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് രപ്രസക്തിയേറുകയാണ്. ഏതൊരു വായനക്കാരനും വായിക്കണമെന്ന് ആഗ്രഹിക്കുന്ന കഥകളാണ് ലോക ക്ലാസിക് കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ലോക കഥാകരാന്മാരുടെ പ്രസിദ്ധരചനകളെ മലയാളത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടിയുള്‍പ്പെടയുള്ള ആളുകളാണ്.
ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ഈ ബൃഹദ് സമാഹാരം ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.
പ്രീ പബ്ലിക്കേഷന്‍ ബുക്കിങിനും കുടുതല്‍ വിവരങ്ങള്‍ക്കും onlinestore.dcbooks.com….സന്ദര്‍ശിക്കുക.