പ്രണയത്തിന്റെയും രതിയുടെയും തീവ്രവതകൊണ്ടു ലോകമെമ്പാടും വിവാദങ്ങള്‍ സൃഷ്ടിച്ച നോവല്‍ത്രയമാണ് ഇ. എല്‍. ജെയിംസിന്റെ ഫിഫ്റ്റി ഷെയ്ഡ്‌സ്. അനസ്താസ്യ സ്റ്റീലിന്റെയും ക്രിസ്റ്റ്യന്‍ ഗ്രേയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ നോവല്‍ ഫിഫ്റ്റി ഷെയ്ഡ്‌സ് ഒഫ് ഗ്രേ, ഫിഫ്റ്റി ഷെയ്ഡ്‌സ് ഡാര്‍ക്കര്‍, ഫ്ഫ്റ്റി ഷെയ്ഡ്‌സ് ഫ്രീഡ് എന്നീ മൂന്ന് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാം ഭാഗമായ ഫിഫ്റ്റി ഷെയ്ഡ്‌സ് ഫ്രീഡിന്റെ മലയാള പരിഭാഷയാണ് പ്രണയച്ചിങ്ങം.
ആദ്യദര്‍ശനത്തില്‍തന്നെ അനുരാഗബദ്ധരാവുന്ന ക്രിസ്റ്റ്യന്റെയും അനയുടെയും വിവാഹശേഷമുള്ള ജീവിതമാണ് മൂന്നാം ഭാഗത്തില്‍ പ്രമേയമാവുന്നത്. ക്രിസ്റ്റ്യനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുമ്പോഴെ അന മനസ്സിലാക്കിയതാണ് അവന്റെ കൂടെയുള്ള ജീവിതത്തില്‍ അവള്‍ക്ക് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വരുമെന്നത്. ക്രിസ്റ്റ്യന്റെ ഇരുളടഞ്ഞ ബാല്യകൗമാരങ്ങളില്‍നിന്ന് അവനെ മാറ്റിയെടുക്കുക വളരെ ദുഷ്‌കരമാവും എന്നവള്‍ക്ക് അറിയാമായിരുന്നു. സന്തോഷകരമായ വിവവാഹജീവിതത്തിനിടയില്‍ അവള്‍ ഭയന്നതുപോലെ അവന്റെ ഭൂതകാലത്തിന്റെ കടന്നു വരവോടെ അനയുടെയും ക്രിസ്റ്റിയന്റെയും ജീവിതം മാറിമറിയുന്നു.
പ്രണയത്തിന്റെയും രതിയുടെയും അതിപ്രസരംകൊണ്ടു ലോകത്താകമാനം വിവാദങ്ങള്‍ സൃഷ്ടിച്ച നോവല്‍ത്രയം ഇതിനോടകം അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. സിനിമായും ഈ നോവലിന്റെ ആദ്യഭാഗം വെള്ളിത്തിരയിലെത്തി. ക്രിസ്റ്റിയന്റെയും അനയുടെയും പ്രണയത്തിന്റെ തീവ്രഭാവങ്ങളിലൂടെ കടന്നു പോകുന്ന പ്രണയച്ചിങ്ങം വിവര്‍ത്തനം ചെയ്തിരിക്കുന്നത് കൃഷ്ണപ്രിയയും മേരി ഹാരിതയും ചേര്‍ന്നാണ്.