പ്രശസ്‌തരും പ്രഖരുമായ എഴുത്തുകാരുടെ കവിതാ സമാഹരങ്ങളാണ് ഈ വര്‍ഷം വായനക്കാരെ ഏറെയാകര്‍ഷിച്ചത്. ഇതില്‍ മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒഎന്‍വിയുടെ അനശ്വരതയിലേക്ക് എന്ന കവിതയും ഉള്‍പ്പെടും. സുഗതകുമാരി, മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകളും നമ്മള്‍ കഴിഞ്ഞദിവസം പരിചയപ്പെട്ടു. എന്നാല്‍ മലയാള കവിതാ സാഹിത്യത്തില്‍ പുതിയനാമ്പുകളുടെ താരോദയവും ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. അവയില്‍ ചിലത് പരിചയപ്പെടാം.
അനിതാ തമ്പിയുടെ മൂന്നാമത്തെ കവിതാസമാഹാരമാണ് ആലപ്പുഴവെള്ളം. മുടി മുറിക്കല്‍, ആലപ്പുഴവെള്ളം, ഒടുവില്‍ ഉടുപ്പ്, നഗരത്തില്‍ രാത്രിയില്‍, ഒരു താരാട്ട്, ഒരു താരാട്ട് കൂടി എന്നിങ്ങനെ 21 കവിതകളും മൊഴിമാറ്റം ചെയ്‌ത ആറുകവിതകളുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അനിതയുമായി എസ് കലേഷ് നടത്തിയ അഭിമുഖവും ചേര്‍ത്തിട്ടുണ്ട്.
ഹൃദയത്തില്‍ വിരല്‍തൊട്ടൊരാള്‍- ഷെമീര്‍ പട്ടരുമഠം
വിത്ത്, മഴയും വെയിലും, അടയാളം, പറയാതെ പോയത്, ജീവവൃക്ഷം, ഹൃദയത്തിന്റെ ഭാഷ, മാന്ത്രികന്‍ തുടങ്ങി വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന മിസ്റ്റിക് കവിതകളുടെ സമാഹാരമാണ് ഷെമീര്‍ പട്ടരുമഠത്തിന്റ ഹൃദയത്തില്‍ വിരല്‍തൊട്ടൊരാള്‍. ഒരോ വരിയിലും കവിത നിറഞ്ഞുതുളുമ്പുന്ന..മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന..വായനക്കാരെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ള കവിതകളാണ് ഇതിലെ ഒരോ കവിതയും.
കോട്ടയം ക്രിസ്‌തുവും മറ്റുകവിതകളും- അജീഷ് ദാസന്‍
ലോകാവസാനം, മരിച്ച വീട്ടിലെ പാട്ട്, പൊന്നുടയതേ, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ, കോട്ടയം ക്രിസ്‌തു, ചുംബനപ്പടക്കം തുടങ്ങി മുപ്പത്തിയെട്ട് കവിതകളുടെ സമാഹാരമാണ് കോട്ടയം ക്രിസ്‌തുവും മറ്റുകവിതകളും. താന്‍ ജീവിക്കുന്ന ലോകത്തിന്റെ പരുക്കനും സങ്കീര്‍ണ്ണവുമായ വിവിധ മുഖങ്ങള്‍ വരച്ചിടാനാണ് ഈ പുസ്‌തകത്തിലൂടെ അജീഷ് ദാസന്‍ ശ്രമിക്കുന്നത്.
ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്‌ക്കുന്നു- ആര്‍ സംഗീത
അദ്ധ്യാപികയും എഴുത്തുകാരിയുമായ ആര്‍ സംഗീത പത്തുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം എഴുതിതുടങ്ങിയത് ഫേസ്‌ബുക്കിലൂടെയാണ്. ആ കൂട്ടായ്‌മയില്‍ വിരഞ്ഞ മനോഹരമായ കവിതകളുടെ സമാഹാരമാണ് ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്‌ക്കുന്നു. വായിക്കുന്തോറും വായനക്കാരുടെ മനസ്സിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
ഒറ്റത്തുള്ളിപ്പെയ്‌ത്ത്– അജിത്‌കുമാര്‍ ആര്‍
ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെ അവലംബിച്ച് അജിത്‌കുമാര്‍ എഴുതിയ നൂറുണക്കിന് കവിതകളുടെ സമാഹാരമാണ് ഒറ്റത്തുള്ളിപ്പെയ്‌ത്ത്. മൂന്നുവരിക്കവിതകളിലൂടെ വരച്ചിടുന്ന ആശയപ്രപഞ്ചം വളരെ വലുതാണ്. ഓര്‍ത്തിരിക്കാനെളുപ്പമുള്ള…വായനക്കാരുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങള്‍ക്കൊണ്ട് വരയ്‌ക്കുന്ന നേര്‍രേഖയാണ് ഈ കവിതകളെന്ന് നിസ്സംശയംപറയാം.
സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയ സഖാവ് എന്ന കവിതയുള്‍പ്പെടെ സാംമാത്യുവിന്റെ മറ്റ് കവിതകളും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്‌തകമാണിത്. ഒഴിവുകാലം, ഇരിപ്പിടം, വിദൂരം, മടക്കം, നുണ, കിളിര്‍പ്പുകള്‍, കണ്ടുകെട്ടല്‍, പുതപ്പ്, മിച്ചം, തോട്ടം, ഛര്‍ദ്ദില്‍, പ്രണയം, നുണ തുടങ്ങി നൂറോളം കവിതകളാണ് സഖാവ് എന്ന സമാഹാരത്തിലുള്ളത്. ചെറുതെങ്കിലും വാക്കിന്റെ അര്‍ത്ഥംകൊണ്ട് വലുതായ വ്യത്യസ്‌ത പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ ഓരോ കവിതയും.
2016 ല്‍ ശ്രദ്ധിക്കപ്പെട്ട മറ്റ് കവിതകളെകുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക