ക്രിസ്തുമസ് ആഘോഷങ്ങള്‍ നിറഞ്ഞ ഒരു വാരം കൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണി സജീവമായിത്തന്നെ തുടരുകയാണ്. പോയവാരം മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചത് കെ ആര്‍ മീരയുടെ ആരാച്ചാര്‍, എന്ന നോവലാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, എം ജിഎസ് നാരായണന്റെകേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്നിവയും വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ തന്നെ.
എന്നാല്‍ ടി ഡി രാമകൃഷ്ണന്റെ സിറാജുിസ , ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, 2016 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രഭാവര്‍മ്മയുടെ ശ്യാമമാധവം, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, ബെന്യാമിന്റെആടുജീവിതം, , കഥകള്‍ ഉണ്ണി ആര്‍, മുകുന്ദന്റെ ഏറ്റവും പുതിയ പുസ്തകമായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, സക്കറിയയുടെ തേന്‍, സോണിയാ റെഫീക്കിന്റെ ഹെര്‍ബേറിയം, മീരയുട നോവല്ലകള്‍, കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, വിനീത എം സിയുടെ കലാം കഥകള്‍ തുടങ്ങിയ പുസ്തകങ്ങളും, എല്‍ ഡി സി ടോപ്പ് റാങ്കര്‍,, എല്‍ഡിസി മുന്‍വര്‍ഷ ചോദ്യപേപ്പറുകളും അനുബന്ധങ്ങളും എന്നീ റഫര്‍ന്‍സ് ഗ്രന്ഥങ്ങളും പോയവാരം വായനക്കാരെ ഏറെ ആകര്‍ഷിച്ചു. ഇതില്‍ 2016 പുറത്തിറങ്ങിയ മികച്ച കൃതികളുമുണ്ട്.
ക്ലാസിക് കൃതികളുടെ വിപണിയില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്.എം ടിയുടെ രണ്ടാമൂഴം, ഒരു സങ്കീര്‍ത്തനം പോലെ, ബാല്യകാലസഖി, ഇനി ഞാന്‍ ഉറങ്ങട്ടെ, മലയാറ്റൂരിന്റെ യന്ത്രം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എന്റെ കഥ എന്നിവയും മുന്നിലുണ്ട്. വിവര്‍ത്തനകൃതികളിലാകട്ടെ പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് , ചാരസുന്ദരി എന്നിവയാണ് മുന്നില്‍. കലാമിന്റെ അഗ്നിച്ചിറകുകള്‍, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, തുടങ്ങിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലറില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.