Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഡി സി എക്‌സ്‌പ്ലോര്‍ കൊച്ചി ന്യൂക്ലിയസ് മാളിലും

$
0
0

dc-exploreഅറബിക്കടലിന്റെ റാണിക്ക് ഒരു പൊന്‍തൂലവല്‍കൂടി ചാര്‍ത്താന്‍ ഡി സി ബുക്‌സിന്റെ പുതിയ മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ കൊച്ചി ന്യൂക്ലിയസ് മാളിലും പ്രവര്‍ത്തനമാരംഭിക്കുന്നു. 1000 സ്‌ക്വയര്‍ഫീറ്റിലായി ഒരുക്കുന്ന ഡി സി എക്‌സ്‌പ്ലോര്‍ സ്റ്റോര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

വായനയുടെയും വിനോദത്തിന്റെയും പുതുലോകം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന മള്‍ട്ടി കാറ്റഗറി സ്‌റ്റോര്‍ ഡി സി എക്‌സ്‌പ്ലോര്‍ ഒരു ബുക്‌സ് സ്‌റ്റോര്‍ എന്നതിലപ്പുറം വിനോദത്തിന്റെ പുതിയ വാതായനങ്ങളാണ് വായനക്കാരന് മുന്നില്‍ തുറന്നിടുന്നത്. ഇഷ്ടപുസ്തകങ്ങള്‍ തേടിയെത്തുന്നവര്‍ക്ക് ഒരു നവ്യാനുഭവം പകരുന്നതാണ് ഡി സി എക്‌സ്‌പ്ലോര്‍. പുസ്തകങ്ങള്‍ക്ക് പുറമേ മാഗസിനുകള്‍, മൂവി, മ്യൂസിക്, ടോയ്‌സ്, സ്‌റ്റേഷനറി, ഗിഫ്റ്റസ് എന്നിവയുടെ വിപുലമായ ശേഖരമാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഡി സി ബുക്‌സിന്റെ അഞ്ചാമത്തെ മള്‍ട്ടി കാറ്റഗറി സ്‌റ്റോറാണ് കൊച്ചി ന്യൂക്ലിയസ് മാളില്‍ ആരംഭിക്കുന്നത്. എറണാകുളം എം ജി റോഡിലുള്ള സെന്‍ട്രല്‍ സെക്വര്‍ മാള്‍, മാര്‍ക്കറ്റ് റോഡിലുള്ള കോണ്‍വെന്റ് ജഗ്ഷന്‍, ചന്തപ്പുര സെന്‍ട്രോ മാള്‍ കൊടുങ്ങല്ലൂര്‍, ഗ്രാന്റ് സെന്‍ട്രല്‍ മാള്‍ മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് മറ്റ് നാല് ഡി സി എക്‌സ്‌പ്ലോര്‍ പ്രവര്‍ത്തിക്കുന്നത്.

The post ഡി സി എക്‌സ്‌പ്ലോര്‍ കൊച്ചി ന്യൂക്ലിയസ് മാളിലും appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles