Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

40 വർഷം പിന്നിടുമ്പോഴും വായനക്കാരുടെ ഹൃദയം കീഴടക്കി അഗ്നിസാക്ഷി

$
0
0

agnisaakshi

അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീ ജീവിതത്തിന്റെ കഥയാണ് അഗ്നിസാക്ഷി. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കി കൊണ്ട് ലളിതാംബിക അന്തർജ്ജനം വേറിട്ട ആഖ്യാനശൈലിയിലൂടെ ഒരു പുത്തൻ നോവൽ പാത സൃഷ്ടിച്ചു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ ഇന്നുവരെ ആസ്വാദകരുടെ മനം കവർന്ന കൃതികളിലൊന്നായി ഇപ്പോഴും നിലനിൽക്കുന്നു.

മലയാള സാഹിത്യത്തിലെ ക്ലാസിക് രചനകളിലൊന്നായ ലളിതാംബിക അന്തർജനത്തിന്‍റെ അഗ്നിസാക്ഷി വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കിയിട്ട് 40 വർഷം പിന്നിട്ടിരിക്കുന്നു. 1976 ലാണ് അഗ്നിസാക്ഷി ആദ്യമായി പ്രസിദ്ധീകരിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പ്രഥമ വയലാർ അവാർഡ് എന്നിവ കരസ്ഥമാക്കിയ നോവൽ 1999ൽ ചലച്ചിത്രമായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

agniനവോത്ഥാനകാലത്തെ ബ്രാഹ്മണ സമുദായത്തിലെ സ്ത്രീജീവിതത്തിന്‍റെ കഥ പറഞ്ഞ നോവൽ എക്കാലത്തെയും ശക്തമായ സ്ത്രീപക്ഷരചനകളിലൊന്നാണ്. തേതിക്കുട്ടിക്കാവിന്‍റെയും തങ്കം നായരുടെയും ജീവിതം ഇതുതന്നെയാണ് വായനക്കാരുടെ ഹൃദയങ്ങളിൽ കുറിച്ചിടുന്നതും. മറക്കുടയുടെ കീഴിൽ ഒളിക്കാൻ സ്ത്രീ വിധിക്കപ്പെട്ടത് അവൾ സ്വയം ആ വഴി തിരഞ്ഞെടുത്തതുകൊണ്ടല്ല, മറിച്ച് സമുദായം ആചാരനുഷ്ഠനങ്ങളുടെ ചട്ടക്കൂടിൽ അവളെ തളച്ചിട്ടതുകൊണ്ടാണ്.

‘..’ഏടത്തിക്ക് നല്ല വിവരമുണ്ടെന്ന് എനിക്കറിയാം. അവരോട് സംസാരിക്കുന്നത് എനിക്കും ഇഷ്ടമാണ്. പക്ഷേ എപ്പഴുമിങ്ങനെ അകായിൽച്ചെന്നിരുന്നാൽ ആളോള് എന്തു പറയും? ഒക്കെയ്ക്കും ഒരു മട്ടില്ലേ തങ്കം?’
‘പറയണോര് പറയട്ടെ ഏട്ടാ… നമുക്കെന്തു ചേതം? ഇത്ര നല്ലൊരേടത്തി വന്നിരിക്കണൂ. ഏടത്തീം ഏട്ടനും സ്നേഹിക്കുന്നു. സംസാരിക്കുന്നു. വേട്ട നമ്പൂരിയല്ലേ? ആത്തേമ്മാരല്ലേ? ഇതില് മറ്റുള്ളോർക്കെന്താ കാര്യം?’
‘ഒന്നൂല്യായിരിക്കും. പക്ഷേ…’ ഏട്ടൻ സംശയിച്ചു തുടർന്നു: ‘പക്ഷേ നമുക്ക് നമ്മുടെ ഇഷ്ടം നോക്കിയാൽ പോരല്ലോ. മറ്റുള്ളവരുടെ ഹിതം കാക്കണല്ലോ. മാനമ്പള്ളിയില്ലത്ത് ഇതൊന്നും കീഴ്നടപ്പില്ല. ഇബ്ടെ സുഖത്തിനല്ല ധർമ്മത്തിനാണ് ഗൃഹസ്ഥാശ്രമം. ഭോഗത്തിനല്ല ത്യാഗത്തിനാണ് ദാമ്പത്യം. ജീവിതം ഒരു യജ്ഞമാണ് കുട്ടീ. അഗ്നിഹോത്രമാണ്. ഒടുവിൽ ഏടത്തിക്കും ഇതു മനസ്സിലാവും.’

ഏട്ടാ, ഏട്ടന്‍റെ വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിട്ടുണ്ടോ, ഭാര്യയെ ഉപേക്ഷക്കണമെന്ന്? അവരെ നോക്കരുതെന്ന്? എങ്കിൽപ്പിന്നെ വേട്ടതെന്തിനേ?’
ഏട്ടൻ നിർവ്വികാരനായിപ്പറഞ്ഞു:
‘ഞാനവരെ ഉപേക്ഷിക്കില്ല, കുട്ടീ. ഏടത്തിക്കതറിയാം. പക്ഷേ ഞാൻ അമ്മയെയും കുടുംബത്തെയും കുലമര്യാദകളെയും ഉപേക്ഷിക്കില്ല. ഗുരുത്വം ഉപേക്ഷിക്കില്ല. അതു പറയരുത് തങ്കം.’

സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍ മാത്രം ഒതുങ്ങാതെ തന്റെ കാലഘട്ടത്തിന്റെ വൈവിധ്യം നിറഞ്ഞ ലോകാനുഭവങ്ങളിലേക്കും ജീവിത സമസ്യകളിലേക്കും അന്തര്‍ജനത്തിന്റെ കഥകള്‍ വ്യാപ്തി നേടി. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ ‘അഗ്‌നിസാക്ഷി‘ എന്ന ഒറ്റ നോവല്‍ കൊണ്ട് മലയാള സാഹിത്യ മനസ്സില്‍ ലളിതാംബിക അന്തര്‍ജ്ജനം ചിരപ്രതിഷ്ഠ നേടി.പുസ്തകത്തിന്റെ 14 മത്തെ പതിപ്പാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്

1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരന്‍ പോറ്റി ഉള്‍പ്പടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീഭാഷകള്‍ വശമാക്കി. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്.

ലളിതാംബിക അന്തർജനത്തിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ 


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>