മഞ്ഞുമനുഷ്യരേക്കുറിച്ച് കേട്ടിട്ടുണ്ടോ..? അവരെപ്പറ്റി എന്താണ് കൊച്ചുകൂട്ടുകാര്‍ക്ക് അറിവുള്ളത്…?
സൈബീരിയല്‍ ച്ക്ചി പ്രദേശത്തും അലാസ്‌കയിലും ആര്‍ട്ടിക് സമുദ്രത്തിലെ കനേഡിയന്‍ ദ്വീപുകളിലും ഗ്രീന്‍ലാന്‍ഡിലും ജീവിക്കുന്ന പുരാതന മനുഷ്യസമൂഹമാണ് എക്‌സിമോകള്‍. ഈ പേരാണ് ഈ നാടിനുപുറത്ത് ഏറെ പതിഞ്ഞിരിക്കുന്നത്. എക്‌സിമോ ഗ്രോത്രത്തിലെ അല്യൂട്ടുകള്‍, ഇന്യൂട്ടുകള്‍ യൂപിക് ഗോത്രത്തിലെ അലാസ്‌കന്‍-സൈബീരിയന്‍-അല്യുട്ടിക് വിഭാഗങ്ങള്‍ സൈറനിക് എക്‌സിമോകള്‍ എന്നീ വിവിധ ഗോത്രങ്ങളെയാണ് ആധുനികകാലത്ത് എക്‌സിമോകള്‍ എന്ന് പൊതുവേ പറഞ്ഞുവരുന്നത്. ഈ അടുത്തകാലം വരെ അവരെക്കുറിച്ചും അവരുടെ സംസ്‌കാരത്തെക്കുറിച്ചും പുറം ലോകത്തിന് ഒരു വിവരവും ഇല്ലായിരുന്നു. ഇന്ന് സംസ്‌കാരപഠനത്തില്‍ എക്‌സിമോളജി(Eskimology/Inuitology) ഒരു പ്രധാന സംസ്‌കാരപഠനശാഖയായി വളര്‍ന്നിട്ടുണ്ട്.
മഞ്ഞുമനുഷ്യരെക്കുറിച്ചുള്ള…അവരുടെ സംസ്‌കാരത്തെ കൂടുതല്‍ വളിപ്പെടുത്തുന്ന തരത്തിലുളളതാണ് അവരുടെ നാടോടിക്കഥകളും. വളരെവ്യത്യസ്തമായ ജീവിതാനുഭവങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ള എക്‌സിമോകളുടെ ജീവിതാനുഭവങ്ങള്‍ വളിപ്പെടുത്തുന്ന നാടോടിക്കഥകള്‍ ഇപ്പോള്‍ കൊച്ചുകൂട്ടുകാര്‍ക്കായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് മാമ്പഴം ഇംപ്രിന്റ്.
എക്‌സിമോകളുടെ നാടോടിക്കഥകള്‍ അടങ്ങുന്ന ഈ പുസ്തകത്തിന്റെ പേര് ‘കരടിയെ വളര്‍ത്തിയ സ്ത്രീ’ എന്നാണ്. അമ്പതോളം നാടോടിക്കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന ആവേശവും അറിവും പ്രദാനം ചെയ്യുന്ന കഥകളാണ് ഇവയോരോന്നും.