സമ്പൂർണ്ണമായ പാരിസ്ഥിതിക സമർപ്പണമാകുന്ന കഥകളാണ് അംബികാ സുതൻ മങ്ങാടിന്റെ രണ്ടു മത്സ്യങ്ങൾ. പരിസ്ഥിതി ഈ കഥകളിൽ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധീകമായ ഒരാവിഷ്കാര തന്ത്രമോ അല്ല. അത് കഥയുടെ ജൈവീക പ്രകൃതിയാണ്. പാരിസ്ഥിതിക നാട്യങ്ങൾക്കിടയിൽ സ്വയംഭൂവാകുന്ന ഒരു പ്രാണസത്ത. മനുഷ്യാധികാരത്തിന്റെ സംസ്കാരവിന്യാസങ്ങളെ നിർമ്മാതയോടെ നോക്കിക്കാണുന്ന പ്രപഞ്ച ചേതന. അംബിക സുഹാന മാങ്ങാടിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം – രണ്ടു മത്സ്യങ്ങൾ.
പലരുടെയും ജീവിതാനുഭവങ്ങളിൽ നിന്നുള്ള നൊമ്പരങ്ങളാണ് അംബികാസുതൻ മാങ്ങാടിന്റെ വാക്കുകളായി പകര്‍ത്തിവച്ച കഥകളെല്ലാം. യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്നതും ഓരോ കാലത്തും പുനര്‍വായന ആവശ്യപ്പെടുന്നവയുമാണ്. പ്രകൃതിയിൽ മനുഷ്യനേല്പിയ്ക്കുന്ന ആഘാതങ്ങളുടെ ദുരന്ത ഫലം അവനിലുപരി അനുഭവിയ്ക്കുന്നത് ഇവിടെ ജീവിയ്ക്കാൻ അവകാശമുള്ള മറ്റുജന്തുജാലങ്ങൾ കൂടിയാണ്. അവയുടെ നിലനില്പിന്റെ പ്രശ്നമാണത്. ഇങ്ങനെ നിലനില്പിന്റെ പ്രശ്നത്തിലേയ്ക്കു എറിയപ്പെട്ടവയുടെ അവസ്ഥാ വിശേഷങ്ങൾ ചൂണ്ടുന്ന കഥയാണു് അംബികാ സുതൻ മാങ്ങാടിന്റെ ‘രണ്ടു മത്സ്യങ്ങൾ‘ എന്ന കഥ.
രണ്ടു മത്സ്യങ്ങൾ , വരിക്കച്ചക്കയുടെ മണം , പൊന്നുഷസ്സിന്റെ കുട്ടികൾ , ലിപിൻ എന്ന കുട്ടി , പ്രാണവായു , കട്ട് & പേസ്റ്റ് , ചിന്താവിഷ്ടയായ ലീല , രണ്ടു വെള്ളക്കടുവകൾ , നട്ടുച്ചയിലെ ഇരുട്ട് , ചെരുപ്പുകളുടെ കുന്ന് , പറക്കുന്ന സുന്ദരികൾ , കാലത്തിന്റെ കളിയാട്ടങ്ങൾ എന്നെ കഥകളുടെ സമാഹരണമാണ് രണ്ടു മത്സ്യങ്ങൾ എന്ന പുസ്തകം.
ശരിതെറ്റുകളെ മാത്രം തുറന്നുവെക്കുന്ന പാരിസ്ഥിതിക ബോധമല്ല ഈ കഥയില്‍ അംബികാസുതന്‍ കാണിച്ചുതരുന്നത്. അതിനപ്പുറം അതുണ്ടാക്കുന്ന ഇംപാക്ടുകളാണ് ഈ കഥയുടെ അടിയൊഴുക്ക് ഇവിടെ ഒരു പൂമ്പാറ്റ ചിറകടിക്കുമ്പോള്‍ ആമസോണ്‍ കാടുകളില്‍ അതൊരു കൊടുങ്കാറ്റായി മാറും. എവിടെയോ ഉള്ള ഒരു ഇഫക്ട് മറ്റൊരിടത്ത് മറ്റൊരു പ്രത്യാഘാതം ഉണ്ടാക്കുന്നു എന്ന കയോസ് തിയറിക്ക് ആധുനിക പരിസ്ഥിതി ചിന്തയില്‍ ഏറെ സ്ഥാനമുണ്ട്. പ്രകൃതിയില്‍ ഒന്നും വെറുതേയാവില്ല എന്ന ചിന്ത തന്നെയാണിത്. രണ്ടു മത്സ്യങ്ങൾ എന്ന പുസ്തകത്തിന്റെ 3 മത്തെ പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്
കോളേജ് അധ്യാപകനായ അംബികാസുതന്‍ മാങ്ങാടിന് കാരൂര്‍, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂര്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവ അടക്കം ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരക്കാപ്പിലെ തെയ്യങ്ങള്‍ ആണ് ആദ്യനോവല്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന എന്‍മകജെ മലയാളത്തിന്റെ അതിരുകള്‍ കടന്ന് കന്നഡയിലും തമിഴിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.