Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പി.വി. ഷാജികുമാറിന്റെ ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്തു

$
0
0

pv
പി വി ഷാജികുമാറിന്റെ ഏറ്റവും പുതിയ ഓര്‍മ്മപുസ്തകം പുസ്തകം ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ പ്രകാശിപ്പിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍  രഞ്ജിത്ത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി യ്ക്കു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കോഴിക്കോട് നടക്കുന്ന പുത്തന്‍ പണം എന്ന സിനിമാ ലൊക്കേഷനില്‍ നടന്ന ചടങ്ങില്‍ നടനും എഴുത്തുകാരനുമായ ജോയ്മാത്യു, പി വി ഷാജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജനം, വെള്ളരിപ്പാടം, കിടപ്പറ സമരം, ഉള്ളാള്‍ എന്നീ കഥാസമാഹാരങ്ങളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടംപിടിച്ച, പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരിലൊരാളായ ഷാജികുമാറിന്റെ ഓര്‍മ്മ പുസ്തകമാണ് ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ‘.അനുഭവിച്ചതും കണ്ടറിഞ്ഞതുമായ ജീവിതം , കഥ പോലെ ചില ഓര്‍മ്മകള്‍ , കഥാപാത്രങ്ങള്‍ പോലെ ചില മനുഷ്യര്‍. സങ്കല്പമെന്നു തോന്നിപ്പിക്കുന്ന അപരിചിത ദേശങ്ങള്‍ , തന്റെ എഴുത്തുമുറിയില്‍ നിന്നും പിടിതരാതെ ഒഴിഞ്ഞു മാറിയ കഥയേക്കാള്‍ വളര്‍ന്നുപോയ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ് ഇതാ ഇന്ന് മുതല്‍ ഇതാ ഇന്നലെ വരെ.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>