Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

കലാലയങ്ങള്‍ കലഹിക്കുമ്പോള്‍

$
0
0

kalalayam

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയും അതേതുടര്‍ന്ന് വാര്‍ത്തകളില്‍ നിറയുന്ന കാലാലയങ്ങളുമാണ് ഇന്ന് കേരളക്കരയിലെ പ്രഭാതങ്ങളെ ഉണര്‍ത്തുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ലോകോളജിലെ വാര്‍ത്തകളും അവിടെ നടക്കുന്ന അഴിമതികളും വിദ്യാര്‍ത്ഥി പീഢനങ്ങളുടെയെല്ലാം ചുരുളഴിയുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ചോദ്യംചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജാതിയുടെ അവഹേളനത്തില്‍ രോഹിത് വെമുല സ്വയം മരണത്തിന് കീഴടങ്ങി. അതിന്റെ ഒച്ചപ്പാടുകള്‍ ഒടുങ്ങിയപ്പോഴേക്കും പുതിയൊതു ജിഷ്ണുകൂടി മരണത്തിന് കീഴ്‌പെട്ടു. ഇതിനൊക്കെ ഉത്തരവാദികള്‍ ആരാണ്..? എല്ലാവരും ഉന്നയിക്കുന്ന ചോദ്യമിതാണ്. ഈ പശ്ചാത്തലത്തിലാണ് കലാലയങ്ങള്‍ കലഹിക്കുമ്പോള്‍ എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നത്. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളും പ്രശ്‌നങ്ങളും ഇന്ത്യന്‍ ക്യാമ്പസുകളിലെ ഇടിമുറികളുമെല്ലാം തുറന്നുകാട്ടുന്ന പുസ്തകമായിരുന്നു ഇത്.

kalalayangalആക്ടിവിസ്റ്റും ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ ബി അരുന്ധതിയാണ് കലാലയങ്ങള്‍ കലഹിക്കുമ്പോള്‍- ഇന്ത്യന്‍ ക്യാമ്പസുകളുടെ വിയോജനക്കുറിപ്പുകള്‍ എന്ന പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകളിലൂടെ സമരമുഖത്തേക്ക് എത്തിയ കനയ്യ കുമാര്‍, ഷെഹ്‌ല റഷീദ് ഷോറ, സഞ്ജന കൃഷ്ണന്‍, ഉദയ് ഭാനു, അജയന്‍ അടാട്ട്, പ്രിയസ്മിത ദാസ് ഗുപ്ത, റഫീക് ഇബ്രാഹിം, മനിഷ നാരായണന്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍കള്‍ തയ്യാറാക്കിയ ലേഖനങ്ങളാണ് കലാലയങ്ങള്‍ കലഹിക്കുമ്പോള്‍ എന്ന പുസ്തകത്തിനാധാരം.

ജനാധിപത്യ അവകാശങ്ങള്‍ക്കും, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടി നടത്തിയ സമരങ്ങളെക്കുറിച്ചും ക്യാമ്പസ് പ്രക്ഷോഭങ്ങളെക്കുറിച്ചുമുള്ള തുറന്നെഴുത്താണ് ഇതിലെ ഓരോ ലേഖനങ്ങളും. പ്രതിരോധങ്ങള്‍- പോരാട്ടങ്ങള്‍, സ്വത്യപ്രതിസന്ധികള്‍- ക്യാമ്പസുകളിലെ കീഴാള ജീവിതങ്ങള്‍, അതിജീവനങ്ങള്‍- ഐക്യദാര്‍ഢൃങ്ങള്‍ എന്നിങ്ങനെ മുന്നുഭാഗങ്ങളിലായാണ് ലേഖനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ എന്‍ ഡി ടി വി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ബര്‍ഖ ദത്ത് ജയില്‍ വിമോജിതനായ കനയ്യകുമാറുമായി നടത്തിയ അഭിമുഖത്തിന്റെ (എന്റെ മാതൃക രോഹിത് വെമുലയാണ് ) പ്രസക്തഭാഗങ്ങളും നല്‍കിയിരിക്കുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് വിപണികളില്‍ ലഭ്യമാണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>