Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ജനാധിപത്യരാഷ്ട്രമായി വളര്‍ന്ന ഇന്ത്യയുടെ ചരിത്രം

$
0
0

gandhi

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുന്ന, അധ്യാപകനും ചരിത്ര ഗവേഷകനുമായ രാമചന്ദ്ര ഗുഹയുടെ പ്രധാനകൃതികൡല്‍ ഒന്നാണ് “ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി”. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം എന്ന പുസ്തകം. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ രാമചന്ദ്ര ഗുഹ അനാവരണം ചെയ്യുന്നത്.

രാമചന്ദ്ര ഗുഹയുടെ ദീര്‍ഘനാളത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ പിറവിയെടുത്ത ഇന്ത്യ ഗാന്ധിക്കു ശേഷം 2010 ലാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. പി കെ ശിവദാസാണ് ഭാരതത്തിന്റെ പുനര്‍ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ രചനയുടെ മലയാള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.

india-gandhiഎല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തെറിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി വളര്‍ന്ന രാജ്യമായ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് വിഭജനാനന്തര കലാപങ്ങള്‍, ഇന്നും തുടരുന്ന കാശ്മീര്‍ സംഘര്‍ഷം, ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രാധാന്യം, ഇന്ത്യ ചൈനാ ബന്ധം, ഇന്ദിരാ ഗാന്ധിയുടെ നയങ്ങളും വിമര്‍ശനങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ വടംവലികള്‍, ബാബ്‌റി മസ്ജിദ് തകര്‍ക്കലും അതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും, കോണ്‍ഗ്രസ് ഇതര ഭരണകൂടങ്ങള്‍, ഇന്ത്യന്‍ സമ്പദ്ഘടന എന്നീഭാഗങ്ങളിലൂടെ വിവരിക്കുന്നു. ഭാരതചരിത്രത്തിലെ ഓരോ കാലഘട്ടത്തിലെയും സംഭവങ്ങള്‍ അനുപമമായ ശൈലിയില്‍ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു.

1958ല്‍ ഡെറാഡൂണില്‍ ജനിച്ച രാമചന്ദ്ര ഗുഹ ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഓസ്‌ലോ, സ്റ്റാന്‍ഫോഡ് എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. പാരിസ്ഥിതിക ശാസ്ത്രം, നരവംശശാസ്ത്രം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കര്‍ഷകരുടെ ചരിത്രം എന്നിങ്ങനെ വിവിധമേഖലകളിലായി പരന്നു കിടക്കുന്നവയാണ് രാമചന്ദ്രഗുഹയുടെ രചനാമേഖല. അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2009ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>