മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു എന്നത്. മണിക്കൂറുകളെടുത്ത് മനപ്പാടമാക്കിയത് പോലും ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല എന്നത് മത്സപ്പരീക്ഷയ്ക്ക് ശേഷം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ പഠിച്ചതെല്ലാം മറന്നു പോകുന്നു എന്ന് പരിഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പുസ്തകമാണ് പിഎസ്‌സി കോഡ്മാസ്റ്റര്‍.
മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വിജയം എത്തിപ്പിടിക്കാന്‍ ചില കുറുക്കുവഴികള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമായിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതാണ് കോഡ് മാസ്റ്റര്‍ എന്ന പുസ്തകം.
ഇന്ത്യയുടെ ചരിത്രം, ഭൗതിക ഇന്ത്യയുടെ ഭൂമിശാസ്ത്രം, കേരള ചരിത്രം, കേരള സംസ്‌ക്കാരം, മലയാളഭാഷ, ലോകചരിത്രം, ഭൂമിശാസ്ത്രം, സയന്‍സ്, ചലച്ചിത്രം, കായികം, ഗണിതം, വിചിത്രബന്ധങ്ങള്‍, ചോദ്യങ്ങളിലൊളുപ്പിച്ച ഉത്തരം, വിപരീത ബന്ധങ്ങള്‍, ആകൃതി, ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും പിഎസ്‌സി സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അവ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന രീതിയില്‍ കോര്‍ത്തിണക്കിയാണ് കോഡ് മാസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. കോഡ് മാസ്റ്റര്‍ പരമ്പരയില്‍ പിഎസ്സി കോഡ്മാസ്റ്റര്‍, പിഎസ്സി കോഡ്മാസ്റ്റര്‍-11 എന്നിങ്ങനെ രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
പരീക്ഷ എഴുതുന്നവരുമായി നിരന്തരം സംവദിച്ചും മുന്‍ തലമുറയില്‍ നിന്നും വായ്‌മൊഴിയായി ലഭിച്ച അറിവുകള്‍ സ്വരൂപിച്ചും വ്യത്യസ്ത വിജ്ഞാന പുസ്തകങ്ങള്‍ പരിശോധിച്ചും തയ്യാറാക്കിയതാണ് ഇതിലെ കോഡുകള്‍. അടിസ്ഥാന കാര്യങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതകളും വളരെ ലളിതവും രസകരവുമായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഓരോ കോഡിലെയും വിശദീകരണത്തിന് ശേഷം അതുമായി ബന്ധപ്പെട്ട പി.എസ്.സി പരീക്ഷയില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പിഎസ്‌സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ ആദ്യപുസ്തകം നിങ്ങളെ അറിവിന്റെ സാഗരത്തില്‍ പുത്തന്‍ വഴികളുടെ അടിസ്ഥാനപ്രമാമങ്ങളിലേക്ക് ആഴത്തില്‍ വേരൂന്നാന്‍ സഹായിക്കുമ്പോള്‍ പിഎസ്സി കോഡ് മാസ്റ്റര്‍ രണ്ട് അറവിന്റെ സമസ്തമേഖലകളിലേക്കും പടര്‍ന്നുകയാറാനാണ് നിങ്ങളെ സഹായിക്കുന്നത്. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുന്ന എന്നതാണ് ആത്യന്തികമായി പുസ്തകത്തിന്റെ ലക്ഷ്യം. ഓര്‍ത്തിരിക്കാനുതകുന്ന ലാളിത്യവും ചേര്‍ച്ചയും മാത്രം മാനദണ്ഡമാക്കിയാണ് കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രയാസമേറിയ പരീക്ഷകള്‍ പോലും എളുപ്പത്തില്‍ വിജയിക്കാന്‍ സഹായിക്കുന്ന പുസ്തകം തയ്യാറാക്കിരിക്കുന്നത് സുനില്‍ ജോണ്‍ എസാണ്. ഡിസി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പുതിയപതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.