Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഓർമ്മയിൽ സൂക്ഷിക്കാനും ഓർത്തു ചൊല്ലാനും ഒരുപിടി കവിതകൾ

$
0
0

mambazhakkalam

മലയാള കാവ്യസാഹിത്യത്തിലൂടെ ഒരു പ്രയാണമാണ് മലയാളത്തിന്റെ മാമ്പഴക്കാലം. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും ചെറുശ്ശേരിയും മുതൽ ആശാനും ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയും ജി യും വൈലോപ്പിള്ളിയുമെല്ലാം കടന്നു പുതിയ കാലത്തിന്റെ കാവ്യമുകുളങ്ങൾ വരെ നീളുന്ന ഒരു കാവ്യാനുയാത്ര. പ്രണയവും വിരഹവും ആത്മനിർവൃതികളും സ്വപ്നങ്ങളും ഹൃദയ നൊമ്പരങ്ങളും അക്ഷരങ്ങളായി ഉരുവം കൊണ്ട ചില മധുര ഗീതികൾ – മലയാളത്തിന്റെ മാമ്പഴക്കാലം.

കേരളപിറവിയുടെ 60 – ാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന പരമ്പരയാണ് കേരളം 60. ഈ പരമ്പരയ്ക്ക് കീഴിൽ വരുന്ന പുസ്തകങ്ങളെല്ലാം തന്നെ നമ്മുടെ സർവ്വതോമുഖമായ വളർച്ചാ ഘട്ടങ്ങളുടെ പലതലങ്ങളെ അഭിമുഖീകരിക്കുന്നവയാണ്. മലയാള സാഹിത്യത്തിലെ കവിതകളുടെ ആചാര്യന്മാരുടെ തിരഞ്ഞെടുത്ത ഒരുകൂട്ടം കവിതകളാണ് മലയാളത്തിന്റെ മാമ്പഴക്കാലം എന്ന ഡി സി ബുക്സ് പ്രസിദ്ധീകരണം. മനസ്സിൽ ഒരായിരത്തിരി വെട്ടങ്ങളുടെ ജ്വലിപ്പിക്കുന്ന കാവ്യശകലങ്ങളുടെ സമാഹരണമാണ് ഈ പുസ്തകം.

mambhazhamപ്രണയവും വിരഹവും ആത്മനൊമ്പരങ്ങളും സ്വപ്നങ്ങളുമെല്ലാം പീലി നിവർത്തുന്ന ഒരുപിടി മനോഹരങ്ങളായ കവിതകകൾ അനുവാചകർക്കു വേണ്ടി സമാഹരിച്ചിരിക്കുന്നത് അരവിന്ദൻ കെ എസ് മംഗലമാണ്. മലയാളത്തിന്റെ കാവ്യലോക വിസ്മയം ഒറ്റ വാക്കിലോ ഒരു  പുസ്തകത്തിലോ  ഒതുക്കാവുന്നതല്ലെന്ന  യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് തന്നെ മലയാളത്തിന്റെ മാമ്പഴക്കാലം കവിതകളെ സ്നേഹിക്കുന്നവർക്കായി ഡി സി ബുക്സ് സമർപ്പിക്കുന്നു.

മലയാളത്തിന്റെ മഹത്തായ കാവ്യപാരമ്പര്യത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കാവ്യശകലങ്ങളുടെ ഈ സമാഹരണത്തിൽ എഴുത്തച്ഛൻ മുതൽ പുതിയ തലമുറയിലെ കവികൾ വരെ ഭാഗഭാക്കാകുന്നു. തലമുറകൾ കൈമാറിവന്ന ഈടുവയ്പുകളും , പുതുയുഗം ഹൃദയത്തിൽ ഏറ്റുവാങ്ങിയ കാവ്യലോകത്തിന്റെ സ്പന്ദനങ്ങളുമാണ് മലയാളത്തിന്റെ മാമ്പഴക്കാലം. കവിത , പ്രവചനങ്ങളുടെ രാത്രി , ബാലസാഹിത്യം , ഗുരുശിഷ്യകഥകൾ , എന്നീ കവിതകളും അമൂല്യശ്ലോകമാല , മഹാകവിയുടെ കുട്ടിക്കവിതകൾ , പൂക്കുന്നിതാ മുല്ല , പൂക്കുന്നിലഞ്ഞി ജാതിക്കുമ്മിയും മറ്റു കൃതികളും , സന്ധ്യാകീർത്തനങ്ങൾ , സ്തോത്രങ്ങൾ , തുടങ്ങിയ സമാഹാരങ്ങളും പൂന്താനം കൃതികൾ , കൃഷ്ണഗാഥ എന്നീ കൃതികളുടെ സംശോധനവും അരവിന്ദൻ കെ എസ് മംഗളത്തിന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കൃതികളാണ്.

അരവിന്ദൻ കെ എസിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>