കൊതിയൂറും കേക്കുകളും കപ് കേക്കുകളുമാണ് ആൻ ബഞ്ചമിന്റെ ‘കേക്ക്സ് ആൻഡ് മഫിൻസ്‘ എന്ന പുസ്തകത്തിന്റെ പ്രമേയം. നമ്മുടെ വിവിധങ്ങളായ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനുള്ള പുതുമയാർന്ന വിവിധതരം കേക്കുകളുടെ പാചകരീതികളാണ് ‘കേക്ക്സ് ആൻഡ് മഫിൻസ്’ എന്ന പുസ്തകത്തിന്റെ
ബേകിങ്ങിലും കുക്കിങ്ങിലും വളരെ ചെറുപ്പം മുതലേ തത്പരയായിരുന്ന ആൻന്റെ സ്വപ്നമായിരുന്നു ഒരു പുസ്തകം എഴുതുക എന്നത്.
പാചകകലയിലെ ഏറ്റവും സംതൃപ്തി തരുന്ന ഒന്നാണ് ബേക്കിങ്. ദശാബ്ദങ്ങളായി ജന്മദിനം, വിവാഹം, വാര്‍ഷികങ്ങള്‍ എന്നുവേണ്ട ജീവിതത്തിലെ നാഴികക്കല്ലുകളായി നിലനില്ക്കുന്ന ഏത് ആഘോഷങ്ങള്‍ക്കും കേക്കിന്റെ സ്ഥാനം ഒന്നാമതുതന്നെ. ഒരു സദ്യയുടെ അവസാനം മേശപ്പുറത്ത് എത്തുന്ന മധുരവിഭങ്ങളില്‍ കുക്കീസ് ആഹ്ലാദം നല്കുന്നവയും രുചികരവുമാണെങ്കിലും കേക്ക് അത് ഏതുതരമായാലും അതിന്റെ ആകര്‍ഷകത്വം ഒന്നു വേറെത്തന്നെ.
വിവിധ തരം കൊതിയൂറും ഫ്രോസ്റ്റിങ്ങ്സുകളുടെ ഏറ്റവും ലളിതമായ പാചകരീതികളും അവയുടെ ചേരുവകളും കൂടെ ചെറിയ ടിപ്പുകളും ചേർന്നതാണ് ‘കേക്ക്സ് ആൻഡ് മഫിൻസ്’. വിവിധതരം കേക്കുകളുടെ
ഐസിങ്ങുകളും ലോകോത്തര കേക്കുകളെ കുറിച്ചുള്ള വിവരങ്ങളും ‘കേക്ക്സ് ആൻഡ് മഫിൻസ്‘ എന്ന പുസ്തകത്തിൽ ലഭ്യമാണ്.
കൊച്ചിയിലെ എ’സ് ചോക്ലേറ് ഫാക്ടറി ഉടമയാണ് ആൻ ബഞ്ചമിൻ. ഭക്ഷണാസ്വാദകരായ കുടുംബത്തിന്റെ പിന്തുണയാണ് ആനിന്റെ പാചക രംഗത്തെ പ്രചോദനം.സ്വന്തമായി പരീക്ഷിക്കുന്ന ചേരുവകളാണ് ആനിന്റെ പാചകത്തിന്റെ വിജയം.