ഒരിക്കലും കള്ള് ഒരു തുള്ളിപോലും കുടിച്ചിട്ടില്ലാത്ത പരിശുദ്ധനായ ഫാദര്‍ ഐസക് കൊണ്ടോടിക്ക് എങ്ങനെ ഒരു മുക്കുടിയന്‍ എന്ന പേരുകിട്ടി? അതാണ് ഏറ്റവും രസകരം. അതിന് പിന്നില്‍ വാസ്‌കോഡിഗാമയാണ്. കുടിയനായി മാറിയ ഫാദര്‍ ഐസ്‌ക്കിന്റെയും ഫാദറിനെ കുടിയനാക്കി മാറ്റിയ ഗാമയുടെയും കഥയാണ് തമ്പി ആന്റണിയുടെ ‘വാസ്‌കോഡിഗാമ‘പറയുന്നത്….
അതേ ചലച്ചിത്രരംഗത്തെ നിറസാന്നിദ്ധ്യമായ തമ്പി ആന്റണിയുടെ കഥാസമാഹാരമാണ് വാസ്‌കോഡിഗാമ. മാറിയകാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഇതിലെ ഒരോ കഥയും.
ട്രോയുടെ ബഹുസ്വരതയില്‍ നിന്ന് ജീവിക്കുന്ന മനുഷ്യരുടെ കഥയാണിതിലുള്ളത്. കേരളത്തിലിരുന്നുകൊണ്ട് എത്ര ശ്രമിച്ചാലും കിട്ടാത്ത ചില കാഴ്ചകള്‍ മെട്രോ ജീവിതെ നമുക്ക് നേടിത്തരുന്നുണ്ട് എന്നത് സത്യമാണ്. ആ സൗഭാഗ്യം അനുഭവിക്കുന്നതിന്റെ വ്യത്യസ്തതയും കരുത്തും ഈ കഥകള്‍ക്കുമുണ്ട്. മെട്രോയിലേക്ക് ചേക്കേറുന്നവരെ മാത്രമല്ല, അവിടെ നിന്ന് തിരിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കുന്നവരെയും നമുക്ക് ഈ കഥകളില്‍ കാണാം. ചുരുക്കത്തില്‍ കുലവേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ആകുലതകള്‍ കടന്നുവരുന്ന ഒരു ഡസന്‍കഥകളാണ് വാസ്‌കോഡഗാമ.