Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

വിവിധയിനം കുറ്റകൃത്യങ്ങളിലെ സൈബർ തെളിവുകളുടെ രസകരമായ ലോകത്തിലൂടെ ഒരു യാത്ര

$
0
0

cyber

മൊബൈൽ ഫോണടക്കമുള്ള സൈബർ ലോകത്തിന്റെ അധികമാരുമറിയാത്ത തിരിച്ചടികളും നിയമകുരുക്കുകളും ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു ഡോ . പി വിനോദ് ഭട്ടത്തിരിപ്പാട് മൊബൈലും ജയിലും എന്ന തന്റെ പുസ്തകത്തിലൂടെ. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ വഴിതെറ്റി പോകുന്നവരുടെ കഥകൾ ഇന്ന് പത്രങ്ങളിലും മറ്റു ഓൺലൈൻ മാധ്യമങ്ങളിലും സുലഭമായി നാം കാണാറുണ്ട്.റിനോ അറിയാതെയോ സൈബർ അതിർവരമ്പുകൾ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിവരിക്കുന്ന സമകാലിക പ്രസക്തവുമായ സംഭവങ്ങളാണ് മൊബൈലും ജയിലും : സൈബർ കുറ്റാന്വേഷണത്തിന്റെ വഴികൾ എന്ന പുസ്തകത്തിന്റെ പ്രമേയം.

സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയം അതിന്റെ പൊതുവായ തലത്തിൽ അവതരിപ്പിച്ച ശേഷം ക്രമേണ അതിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടികൊണ്ടു പോകുന്ന ഒരു ശൈലിയാണ് ഇവിടെ അവലംബിക്കുന്നത്. അതൊപ്പം മറ്റുപല ക്രിമിനൽ കേസുകളിലും സൈബർ ഫോറൻസിക് നിയമപാലകരുടെയും ഇരകളുടെയും സഹായഹത്തിനെത്തുന്നതിനെ കുറിച്ചും മൊബൈലും ജയിലും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

cyberമനുഷ്യ ജീവിതത്തിന്റെ തന്നെ ഒരു സുപ്രധാനമായ ഭാഗമാണ് ഇന്ന് സൈബർ.ലോകം. മുതിർന്നവരേക്കാൾ കുട്ടികളിൽ കണ്ടുവരുന്ന മൊബൈൽ ഫോണിന്റെ അധിക ഉപയോഗം സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് അവർ വലിച്ചിഴയ്ക്കപ്പെടാൻ കാരണമാകുന്നു. അതിനു കാരണം പലതാണ്. സ്ത്രീകളും പെൺകുട്ടികളും വ്യാപകമായി സൈബർ ഇരകളാകുന്നു. പൊതുപ്രവർത്തകരും സെലിബ്രിറ്റികളും സൈബർ ലോകത്ത് അവഹേളിക്കപെടുന്നു. കൊലപാതകം , ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ തെളിവുകൾക്കായി പോലീസ് സൈബർലോകം അരിച്ചുപെറുക്കുന്നു.സൈബർ കുറ്റാന്വേഷണത്തിന്റെ പ്രസക്തിയും ഇതാണ്.

വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന പ്രസക്തമായ സൈബർ ചതിക്കുഴികളിൽ വീഴാതെ തങ്ങളുടെ മക്കളെ വളർത്തുവാനാഗ്രഹിക്കുന്ന മാതാപിതാക്കൾക്കും ആ ചതിക്കുഴികൾ കുറിച്ച് കൂടുതൽ പഠിക്കുവാനാഗ്രഹിക്കുന്ന യുവതലമുറയ്ക്കും ഒരു വിജ്ഞാന സ്രോതസ്സായിരിക്കും മൊബൈലും ജയിലും : സൈബർ കുറ്റാന്വേഷണത്തിന്റെ വഴികൾ  എന്ന പുസ്തകം. പുസ്തകത്തിന്റെ രണ്ടാം ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ ലോകത്ത് നടക്കുന്ന ബാലപീഡനം , ബലാത്സംഗം , കൊലപാതകം , തുടങ്ങി മലയാള നോവലുകളുടെ സോഫ്റ്റ് കോപ്പികളുടെ മോഷണം വരെയുള്ള വിവിധയിനം കുറ്റകൃത്യങ്ങളിലെ സൈബർ തെളിവുകളുടെ രസകരമായ ലോകത്തിലൂടെ വായനക്കാരനെ കൊണ്ടുപോകുന്നു ഗ്രന്ഥകാരൻ.

മലപ്പുറം സ്വദേശിയാണ് വിനോദ്. ഗണിതശാസ്ത്രത്തിൽ ബിരുദവും ഓപ്പറേഷൻസ് റിസേർച്ചിലും കംപ്യൂട്ടർ സയൻസിലും ബിരുദാനന്ത ബിരുദവും ഡോക്ടറേറ്റും നേടിയ വിനോദ് ഭട്ടതിരിപ്പാട് ലോകത്ത് സോഫ്റ്റ്‌വെയർ പകർപ്പകവാശ കുറ്റാന്വേഷണം എന്ന വിഷയത്തിൽ ഡോക്ടറേറ്റുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളാണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>