Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

മരണം ഉറ്റുനോക്കുമ്പോഴും കീഴടങ്ങാൻ വിസമ്മതിച്ച് ടി എൻ ഗോപകുമാർ എഴുതിയ ഓർമ്മകുറിപ്പ് : ഒരു അർബുദ കഥ

$
0
0

ARBUDA KADHA

മരണ ഭയം എനിക്ക് തീർത്തുമില്ല. ജീവിക്കാനുള്ള മോഹം അതിശക്തമാണ് മനോഹരമായ ഈ ജീവിതം ജീവിച്ചു മതിയായിട്ടില്ല.

ചുണ്ടില്‍ പുഞ്ചിരിയും പരുക്കന്‍ ശബ്ദവും നിറഞ്ഞ ആ വ്യക്തിത്വം, ഒരു ശരാശരി ടെലിവിഷന്‍ പ്രേക്ഷകന് മറക്കാനാവില്ല. ടി.എന്‍ ഗോപകുമാര്‍ എന്ന മലയാള ദൃശ്യമാധ്യമരംഗത്തെ കുലഗുരു ഓര്‍മയായിട്ട് ജനുവരി 30ന് ഒരുവര്‍ഷം തികഞ്ഞു. അർബുദ രോഗത്തിന്റെ അസഹ്യമായ വേദനകൾക്കിടയിലും അതിനെ ചെറുക്കാൻ ഇഷ്ടസ്വപ്നങ്ങൾ മെനയാനും എഴുത്തിന്റെ ലോകത്തു നിന്ന്തന്നെ മരണത്തെ വരിക്കാനും തയ്യാറെടുക്കുകയായിരുന്നു ടി എൻ ഗോപകുമാർ. എല്ലാം മറ്റാർക്കോ പിടിപെട്ട രോഗമെന്ന നിസ്സംഗതയോടെയായിരുന്നു ആ ഓർമ്മകൾ ടിഎൻജി  പങ്കുവച്ചത്. അർബുദരോഗത്തെ കുറിച്ചുള്ള ജനങ്ങളുടെ പല തെറ്റിദ്ധാരണകളും മിഥ്യകളും മാറാനും രോഗം പിടിപെട്ടെന്നറിയുമ്പോൾ തന്നെ ഭയവും നിരാശയും കൊണ്ട് തളരുന്നവർക്ക് മനഃശക്തിയും പ്രതീക്ഷയും നൽകാൻ കഴിയുന്ന പുസ്തകമാണ് ടി എൻ ഗോപകുമാറിന്റെ ഒരു അർബുദ കഥ.

‘പുനർജന്മമെന്നോ ആത്മാവെന്നോ ഉള്ള മിഥ്യകൾക്ക് അതീതമായി മനസ് പണ്ടേ വളർന്നു കഴിഞ്ഞിരിക്കുന്നു.. മനോഹരമായ ജീവിതം ജീവിച്ചു മതിയായിട്ടില്ല ടി എൻ ഗോപകുമാർ ഓർമ്മകുറിപ്പിൽ പറയുന്നു . ചെറിയ പ്രായത്തിൽതന്നെ മരണത്തെ കുറിച്ച് ഒട്ടേറെ അപക്വ ആലോചനകൾ നടത്തുകയും അച്ഛനോടും മറ്റും മരണത്തെ കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്‌തിട്ടുണ്ട്. ആരോഗ്യനികേതനം പോലുള്ള പുസ്തകങ്ങൾ വളർന്നപ്പോൾ ഇഷ്ടവായനയായിരുന്നു. മരണവുമായി ബന്ധപ്പെട്ട മതഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ ഏതാണ്ട് ഭംഗിയായി അറിയാം.ആരോഗ്യനികേതനം ആസ്പദമാക്കി ഒരു സിനിമയും ചെയ്തിട്ടുണ്ട്.

GOPANജീവിതം വല്ലാതെ ആസ്വദിച്ചിരുന്ന ആളായിരുന്നു ഗോപകുമാർ. എന്നാൽ പണ്ടേ മരണത്തെയും താല്പര്യത്തോടെ കണ്ടിരുന്നു. മരണം ഉറ്റുനോക്കുമ്പോഴും കീഴടങ്ങാൻ വിസമ്മതിച്ച ഗോപകുമാർ  എഴുത്തിന്റെ ലോകത്തിൽ നിറയുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയിലും അദ്ദേഹത്തിന്റെ ബുദ്ധിയിലും ആശയങ്ങളിലും ഉലയാതെ തിളങ്ങുന്ന  നർമ്മവും ഭാഷയിലെ ലാളിത്യവുമെല്ലാം ഒരു അർബുദ്ധകഥയ്ക്ക് മരണ ചിന്താശതകത്തിന്റെ ഗാംഭീര്യം നൽകുന്നു.രോഗിയുടെ മനസ് , രോഗാവസ്ഥ , ആശുപത്രികൾ , ഡോക്ടർമാർ , നഴ്‌സുമാർ സുഹൃത്തുക്കൾ , ഉറ്റവർ , നാട്ടുകാർ എന്നിവരും രോഗിയും തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീർണ്ണതകളൊക്കെ ഈ രചനയിൽ ഇതൾവിരിയുന്നു. 2017 ജനുവരിയി ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഒരു അർബുദ കഥയുടെ  ആദ്യപതിപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി ടി.എൻ. ഗോപകുമാർ 1957 ൽ ശുചീന്ദ്രത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർ‌വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി, മാധ്യമം ദിനപ്പത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ “കണ്ണാടി”യുടെ സം‌വിധാനവും അവതരണവും നിർ‌വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു ടി.എൻ. ഗോപകുമാർ .

“വേരുകൾ” എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. “ശുചീന്ദ്രം രേഖകൾ” എന്ന ഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി. അർബുദബാധയെത്തുടർന്ന് 2016 ജനുവരി 30 ന് അന്തരിച്ചു.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>