മലയാള സാഹിത്യ രംഗത്തെ ശക്തയായ സ്ത്രീസാന്നിദ്ധ്യമാണ് കെ ആര്‍ മീരയുടേത്. ചെറുകഥ, നോവല്‍, കഥ എന്തുതന്നെയായാലും പ്രമേയസൗകുമാര്യംകൊണ്ടും കാലിക പ്രസക്തികൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് അവരുടെ കൃതികള്‍. മലയാളത്തില ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സ്ത്രീഎഴുത്തുകാരികൂടിയാണ് കെ ആര്‍ മീര. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ മീര എഴുതിയ ആരാച്ചാര്‍ വര്‍ഷങ്ങള്‍ക്കുശേഷവും വായനക്കാരുടെ ഹൃദയംകവര്‍ന്ന് മുന്നോട്ടുപോകുകയാണ്. ഇറങ്ങിയ നാള്‍ മുതല്‍ പുസ്തകവിപണികളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആരാച്ചാര്‍ തന്നെയാണ് പോയവാരവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.
പെണ്ണാരാച്ചാരുടെ കഥപറഞ്ഞ പുസ്തകം ഒന്നാമതെത്തിയപ്പോള്‍ വിശപ്പിന്റെ മഹത്വവും ഭക്ഷണധൂര്‍ത്തും വിളിച്ചുപറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി , പെണ്ണിന്റെ പ്രണയത്തിനായി കൊതിച്ച കരടിയുടെ കഥയുള്‍പ്പെടെ പറഞ്ഞ , സക്കറിയയുടെ തേന്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ പുസ്തകങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ എത്തി.
കഥകള്‍ ഉണ്ണി ആര്‍, എല്‍ ഡി സി ടോപ്പ് റാങ്കര്‍, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, വിനീത എം സിയുടെ കലാം കഥകള്‍, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍, പെണ്‍പഞ്ചതന്ത്രം മറ്റ് കഥകള്‍ തുടങ്ങിയ പുസ്‌കങ്ങളും വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെയാണ് ഈ ആഴ്ചയും വായനക്കാര്‍ക്ക് പ്രിയങ്കരമായ പുസ്തകം. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്റെ കഥ, തകഴിയുടെ രണ്ടിടങ്ങഴി, എം ടിയുടെ രണ്ടാമൂഴം, , ഒരു സങ്കീര്‍ത്തനം പോലെ, അഗ്നിസാക്ഷി എന്നിവയും വായനക്കാര്‍ക്ക് പ്രിയങ്കരം തന്നെ.
പതിവ് പോലെ വിവര്‍ത്തനകൃതികളില്‍ ആല്‍കെമിസ്റ്റ് തന്നെ മുന്നിലെത്തി. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍, ചാരസുന്ദരി, അര്‍ദ്ധനാരീശ്വരന്‍ എന്നിവയും വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു.