മലയാള ഭാഷക്ക് പ്രവാസികൾ നൽകുന്ന സംഭാവന വിലപ്പെട്ടതാണെന്ന് സാഹിത്യകാരൻ ഡോ.ജോർജ് ഒാണക്കൂർ. ഗൾഫ് നാടുകളിലൂടെ സഞ്ചരിക്കുമ്പോൾ മലയാളികളിൽ കാണുന്ന ഭാഷാ സ്നേഹവും സംസ്കാരവും വലുതാണെന്നും കേരളത്തിൽ ഇത്തരം ഭാഷാ സ്നേഹം കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ എഴുത്തുകാരി മാധവിക്കുട്ടിയാണെന്ന് ഡോ.ജോർജ് ഒാണക്കൂർ പറഞ്ഞു. രമണി വേണുഗോപാൽ രചിച്ച “തൊണ്ടത്താക്കോൽ ” എന്ന നോവൽ യുഎഇ എക്സ്ചേഞ്ച് സി.എം.ഒ.ഗോപകുമാർ ഭാർഗവന് കോപ്പി നൽകി പ്രകാശനം ചെയ്യുകയായിരുന്നു ഒാണക്കൂർ.
↧