വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം, ഒമ്പതാമത് മലയാറ്റൂര്‍ പുരസ്‌കാരം, 2016 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ സ്വന്തമാക്കിയ കൃതിയാണ് കവി പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കണ്ഡകാവ്യം. കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളാണ് ഇതിലുള്ളത്. ഖണ്ഡകാവ്യമെന്നു വിളിക്കപ്പെടുന്നുവെങ്കിലും ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകര്‍ന്നു തരുന്ന ഈ ദീര്‍ഘകാവ്യം 2012ല്‍ പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.
‘ശ്യാമമാധവം‘ എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു ‘കാവ്യഭാരതപര്യടന’മാണ്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് പ്രഭാവര്‍മ്മയുടെ ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത താള ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്‌കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവര്‍മ്മ ഈ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു. മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്‌നമാണ് സങ്കീര്‍ണ വ്യക്തിത്വമുള്ള ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണന്‍.
വേടന്റെ ശരമേറ്റ് കിടക്കുന്ന കണ്ണന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട കര്‍ണ്ണന്റെ മുഖമാണ്. കര്‍ണ്ണന്റെ മുന്നില്‍ ആത്മനിന്ദയിലേക്കു പോലും വഴുതിവീണുപോകാവുന്ന ആത്മവിമര്‍ശനം കൊണ്ട് കൃഷ്ണന്റെ വപു്‌സിനൊപ്പം മനസ്സും ശ്യാമവര്‍ണ്ണമാകുന്നു. ആസസന്ദര്‍ഭത്തില്‍ തന്നെ ശ്യാമമാധവമെന്ന കാവ്യത്തിന്റെ പോര് അനവര്‍ത്ഥമാകുന്നതായി തുട്ക്കത്തിലേ നാം അറിയുന്നു..തുടന്ന് കൃഷണന്‍തന്റെ സുദൃത്തുക്കളായ പാണ്ഡവരെയും കുന്തിമാതാവിനെയും ഗാന്ധാരിയേയും പ്രിയപ്പെട്ടവളായ രാധയേയുമെല്ലാം ഓര്‍മ്മിക്കുന്നു.ഇങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൃഷ്ണനെ അലട്ടുന്നതായാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണകീര്‍ത്തനങ്ങള്‍ വറ്റാത്ത കാലത്തോളം നിലനില്‍ക്കുന്ന ഇതിഹാസമാനമുള്ള കൃതിയായി ശ്യാമമാധവവും വാഴ്ത്തപ്പെടുമെന്നതില്‍ സംശയമില്ല…!
ഇതിഹാസപുരാണങ്ങളിലെ ഏറ്റവും സങ്കീര്‍ണ്ണവും ശ്രദ്ധേയവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള ഒരു നിഗൂഢപ്രവേശമാണിതെന്നും ആസന്നമൃത്യുവായ ഒരു കഥാപാത്രത്തിന്‌സ്വന്തം കൈകുറ്റപ്പാടുകളെപ്പറ്റിയുള്ള വിവേചനാത്മകമായ വെളിപാടുകളാണതെന്ന് ഒഎന്‍വിയും , ‘വേദനയില്‍ പുളയുന്ന ആത്മാവിന്റെ മഹത്തായ ചിത്രീകരണമാണ് ‘ശ്യാമമാധവം‘. കുറ്റബോധമുള്ള കഥാപാത്രമായി ശ്രീകൃഷ്ണനെ അവതരിപ്പിക്കുമ്പോള്‍ മനസ്സിലുറച്ച ശ്രീകൃഷ്ണനെ മാറ്റിപ്രതിഷ്ഠിക്കാന്‍ എഴുത്തുകാരന്‍ ആവശ്യപ്പെടുകയാണെന്ന് പ്രൊഫ. തോമസ് മാത്യുവും, ‘ശ്യാമമാധവം‘ കാവ്യപുനഃസൃഷ്ടിക്ക് ഒരു മാതൃക.വ്യാസമഹാഭാരതമെന്ന ആഴക്കടല്‍ പ്രഭാവര്‍മ എന്ന കവി ഒറ്റയ്ക്ക് കടഞ്ഞെടുത്തതാണ് ശ്യാമമാധവമെന്ന് നീലംപേരൂര്‍ മധുസൂദനന്‍ നായരും വിശേഷിപ്പിക്കുന്നു.
അവാര്‍ഡുകളും പ്രശസ്തരുടെ അഭിനന്ദനവാക്കുകളും ഏറ്റുവാങ്ങി മലയാളസാഹിത്യത്തില്‍ ശോഭിച്ചുനില്‍ക്കുന്ന ശ്യാമമാധവം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്ന കൃതിയുടെ അഞ്ചാമത് പതിപ്പ് പുറത്തിറങ്ങി.