ദലിത് പ്രശ്‌നങ്ങള്‍ ശരിയാരീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ദലിത് എഴുത്തുകാര്‍ സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹമടായി.
ദലിതര്‍ അനുഭവിക്കുന്ന ജീവിത ദുരിതങ്ങളും, ജാതീയമായ അവഗണനയും, അതേതീവ്രതയോടെ സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം. താന്‍ തയ്യാറാക്കിയ അടിയാറ് ടീച്ചറുമായുള്ള അഭിമുഖത്തില്‍ പോലും അവര്‍ തങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ നേര്‍പകുതിയോളം ഇനിയും പറയാനുണ്ടെന്നും എന്തുകൊണ്ടോ അവരൊക്കെ തങ്ങളുടെ സങ്കടങ്ങളും പ്രയാസങ്ങളുടെയും തീവ്രത മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമായ പുസ്തകചര്‍ച്ചാവേദിയായ ഡി സി റീഡേഴ്‌സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന റീഡേഴ്‌സ് ഫോറത്തില്‍ താഹമാടായി തയ്യാറാക്കിയ അടിയാറ് ടീച്ചറും മറ്റ് അസാധാരാണ ജീവിതങ്ങളും മാധ്യമപ്രവര്‍ത്തകന്‍ എം അബ്ദുള്‍ റഷീദ് സദസ്സ്യര്‍ക്ക് പരിചയപ്പെടുത്തി. മുഖവുരകള്‍ ആവശ്യമില്ലാകത്ത എഴുത്തുകാരനാണ് താഹമടായിയെന്നും അദ്ദേഹം സാധാരണക്കാരുടെ നഗ്നജീവിതങ്ങളുടെയും മലക്കംമറിഞ്ഞ ജീവിതങ്ങളുടെയും ഉപ്പിലിട്ട ഓര്‍മ്മകളാണ് വായനാസമൂഹത്തിന് പരിചയപ്പെടുത്തുന്നതെന്നും അബ്ദുള്‍ റഷീദ് അഭിപ്രായപ്പെട്ടു. തന്റേതായ രാഷ്ട്രീയമാനങ്ങള്‍ ഉപയോഗിച്ച് താഹമടായി തയ്യാറാക്കുന്ന അഭിമുഖങ്ങളില്‍ അധികവും പാരമ്പ്യര്യം, സംസാകാരം തുടങ്ങിയ പൊങ്ങച്ച വാക്കുകളുടെ പൊള്ളത്തരം കാട്ടിത്തരുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉള്ളൂരിന്റെ കാവ്യശകലം ചൊല്ലിക്കോണ്ട് ചര്‍ച്ചയില്‍ സജീവമായ താഹ തന്റെ എഴുത്തനുഭവങ്ങളും അഭിമുഖം തയ്യാറാക്കുമ്പോഴുള്ള സുതാര്യതകളെകുറിച്ചും വ്യക്തമാക്കി. അടിയാറ് ടീച്ചര്‍ എന്ന് അറിയപ്പെടുന്ന സുലോചനടീച്ചറുടെ അനുഭകഥ തയ്യാറാക്കാന്‍ പോയദിവസത്തെയും അവരുടെ വേദനകള്‍ കേട്ട് അന്ന് ഉറങ്ങാതെ കണ്ണുനിറച്ച് കിടന്നുവെന്നും താഹമടായി ഓര്‍മ്മിക്കുന്നു. അത്രയ്ക്ക് ജാതീയമായ അവഗണ സഹിച്ച് മോഹിച്ചുനേടീയ അധ്യാപകജോലി ഉപേക്ഷിച്ച് കല്ലുചുമക്കാനും മറ്റുമായി പോയ വ്യക്തിത്വമാണ് ടീച്ചറുടേതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ദലിത് പ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ദലിത് പശ്ചാത്തലത്തില്‍ ജീവിച്ചുവളര്‍ന്ന ഒരാള്‍ക്കുമാത്രമേ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൃഹത്തായ അനുഭവങ്ങളുടെ ശബ്ദതാരാവലിയാണ് ഓരോ ജീവചരിത്രഗ്രന്ഥമെന്നും, അവയിലെല്ലാം ഒരോ രാഷ്ട്രീയമാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടിണികിടക്കുന്ന സവര്‍ണ്ണരും ഒരുകണക്കിന് ദലിതനുഭവസ്ഥനാണെന്നും സര്‍വണ്ണരായിപ്പോയതുകൊണ്ടുമാത്രം ഒന്നും പറയാന്‍ കഴിയാതെ ഉള്ളില്‍ ഒതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് നേരിട്ടറിയാവുന്ന പ്രശസ്തരുടെ ആത്മകഥകളും ജീവചരിത്രഗ്രന്ഥങ്ങളും വായിക്കപ്പെടാതെ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതിപ്പരില്‍ ടീച്ചര്‍ ജോലി രാജിവെയ്‌ക്കേണ്ടിവന്ന സുലോചനടീച്ചര്‍ എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയന്‍, അടിയന്തരാവസ്ഥയില്‍ എരിഞ്ഞുതീര്‍ന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തുടങ്ങി തീക്ഷണമായ ജീവിതങ്ങളേറ്റുവാങ്ങേണ്ടിവന്ന കുറേ പച്ചയായ മുഷ്യരുടെ കഥയാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരാണ ജീവിതങ്ങളെന്നും, ഇതുപോലെ ആരാലും അറിയപ്പെടാതെ ദുരിതംമാത്രമനുഭവിച്ച് ഒടുങ്ങേണ്ടിവന്ന കുറേ മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും എത്രയോ ആളുകള്‍ ഒന്നും പറയാതെ മൗനമായി സഹിച്ച് ജീവിക്കുന്നുണ്ടെന്നും, അവരുടെയൊക്കെ ജീവിതങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുവാനാണ് ദലിത് എഴുത്തുകാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.