സംസ്ഥാന സർക്കാരിന്റെ സിനിമാ പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേദനയോടെ മാത്രമേ നമുക്ക് കേൾക്കാൻ കഴിയൂ. വിനോദ് മങ്കര സംവിധാനം ചെയ്യത കാംബോജിയിലെ ”നടവാതില്‍ തുറന്നില്ല” എന്ന ഗാനത്തിന് മരണാനന്തര അംഗീകാരമായാണ് പ്രിയ കവി ഒ എൻ വി കുറുപ്പിന് ആ പുരസ്‌കാരം ലഭിച്ചത്. ഒ എൻ വി അവസാനമായി രചിച്ച ഗാനമാണത്. ഒരു നിയോഗം പോലെയായിരുന്നു ആ ചിത്രത്തിന്റെ ഗാനരചന. കാരണം തിരക്കഥയാകുന്നതിനു മുന്‍പ് തന്നെ ഒഎന്‍വി ഗാനരചന നിര്‍വഹിച്ചിരുന്നു.ഒ എൻ വി കൃതികളുടെ അവസാനിക്കാത്ത അംഗീകാരമാണ് ഈ അവാർഡ്.
ചിത്രത്തില്‍ ഒഎന്‍വിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക കെഎസ് ചിത്രയാണ്. ഇരുവര്‍ക്കുമാണ് ഇത്തവണത്തെ മികച്ച ഗാനരചയിതാവിനും, ഗായികയ്ക്കുമുള്ള അവാര്‍ഡ് ലഭിച്ചത്.
ഒഎൻ വി കുറുപ്പിന് തുല്യം ഒഎൻ വി മാത്രം എന്ന് ഒരിക്കൽ കൂടി തെളിയിച്ച അവാര്‍ഡ് ദാന ചടങ്ങായിരുന്നു അത്. മരിച്ചാലും നിലയ്ക്കാത്ത അമൃതധാരയായി ഒ എൻ വി വരികൾ ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മലയാളികള്‍ക്ക് ഗൃഹാതുരതയുണർത്തുന്ന ഒട്ടനവധി ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ഒഎന്‍വി നിരവധി തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.