ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആലോചനാ യോഗം ചേര്‍ന്നു. 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രമുഖ സാഹിത്യോത്സവത്തില്‍ ജനകീയ സഹകരണം ഉറപ്പാക്കുന്നതിനായി കോഴിക്കോട് അളകാപുരി ഹോട്ടലില്‍ സെപ്റ്റംബര്‍ 3ന് ചേര്‍ന്ന യോഗത്തില്‍ ഡി സി ബുക്‌സ് സിഇഒ രവി ഡീസീ, എ കെ അബ്ദുള്‍ ഹക്കീം, കെ വി ശശി തുടങ്ങി സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ലോകത്തെ പ്രമുഖ സാഹിത്യോത്സവങ്ങളുടെ മാതൃകയില്‍ 2016 ഫെബ്രുവരിയിലാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. തസ്ലിമ നസ്‌റിന്‍, അശോക് വാജ്‌പേയ്, പ്രതിഭ റായി, ഗീത ഹരിഹരന്‍, രാമകൃഷ്ണ കമ്പാര്‍, എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍ എന്നിവരുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 150ല്‍ അധികം സാഹിത്യ പ്രതിഭകളാണ് അന്ന് സാഹിത്യോത്സവത്തില്‍ പങ്കെടുത്തത്. പ്രശസ്ത കവി കെ സച്ചിദാനന്ദനായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍.
ഫബ്രെുവരി 4 മുതല്‍ 7 വരെ കോഴിക്കോട് ബീച്ചില്‍ പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ റിയാസ് കോമു രൂപകല്പന ചെയ്ത അഞ്ച് പവലിയനുകളിലായാണ് കെഎല്‍എഫ് സംഘടിപ്പിച്ചിരുന്നത്.
വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമാണ് ഇത്തവണയും കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ ഒരുക്കുന്നത്.

കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന കെഎല്‍എഫ് 2017 ന്റെ ആലോചനാ യോഗം
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2017 മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി appeared first on DC Books.