ലോക ക്ലാസ്സിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ തുടരുകയാണ്. എം.ടി , സക്കറിയ, എൻ എസ് മാധവന്‍ , സേതു , സി വി ബാലകൃഷ്ന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്ത ലോക ക്ലാസിക് കഥകളുടെ ഏറ്റവും മികച്ച സമാഹാരം വായനക്കാർക്ക് സ്വന്തമാക്കാൻ ഒരവസരം കൂടി ഒരുക്കിയിരിക്കുകയാണ് ഡി സി ബുക്സ്. ലോക ക്ലാസിക് കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു എന്ന വാർത്ത വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ലോക ക്ലാസിക് കഥകളുടെ പ്രീ പബ്ലിക്കേഷൻ ബുക്കിങ് അവസാനിച്ചെങ്കിലും ഇനിയും പുസ്തകം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിരവധി വായനക്കാരുടെ ആഗ്രഹം പരിഗണിച്ച് ഈ ബൃഹദ് സമാഹാരം സ്വന്തമാക്കാൻ വായനക്കാർക്ക് ഒരവസരം കൂടി വന്നിരിക്കുകയാണ്.
ഏപ്രിൽ 30 വരെയാണ് ഈ ഓഫർ. പ്രീ പബ്ലിക്കേഷൻ ബുക്കിങ് വഴി പുസ്തകം സ്വന്തമാക്കാൻ സാധിക്കാതെ പോയ നിരവധി വായനക്കാരുടെ അഭ്യർത്ഥനപ്രകാരമാണ് ലോക ക്ലാസിക് കഥകൾ സ്വന്തമാക്കാൻ വായനക്കാർക്ക് പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ വഴി ഒരവസരം കൂടി നൽകുന്നത്. സാഹിത്യ ലോകത്തെ അളക്കാനാകാത്ത പ്രതിഭകളുടെ കൃതികള്‍ കഥകളുടെ ഉള്ളു തൊട്ടറിഞ്ഞ വിവർത്തനമാണ് ഈ സമാഹാരത്തിൽ
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ലോക ക്ലാസിക് കഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ മുഖവില 4000 രൂപയാണ്. പോസ്റ്റ് പബ്ലിക്കേഷൻ വില 2799/- രൂപയാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകം 2949 രൂപയ്ക്ക് ലഭിക്കും. നിങ്ങളുടെ കോപ്പികൾ ഇന്ന് തന്നെ ഉറപ്പാക്കാം. മികച്ച അച്ചടി നിലവാരത്തിലുള്ള പുസ്തകം പരിശോധിച്ചശേഷം വായനക്കാര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥാവലി കാണുവാനും വായിക്കാനുമുള്ള അവസരം കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ്ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9947055 000 , 9846133336 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.