Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

നിരവധി വിളക്കുകളില്‍ നിന്നുള്ള വെളിച്ചം പകരുന്ന പുസ്തകം

$
0
0

swayam

ചുട്ടുപൊള്ളിക്കുന്ന വെയിലത്ത് യാത്ര ചെയ്ത് തളര്‍ന്നുവരുമ്പോള്‍ ഒരു വലിയ ആല്‍മരത്തിന്റെ തണലില്‍ അല്പനേരം വിശ്രമിച്ചാല്‍ തളര്‍ച്ച മാറി ഊര്‍ജ്ജ്വസലമായി യാത്ര ചെയ്യാന്‍ സാധിക്കില്ലേ? അതുപോലെ നമ്മില്‍ ആത്മീയമായ ഊര്‍ജ്ജം ലഭ്യമാക്കാന്‍ സഹായിക്കുന്ന നിരവധി ആല്‍മരങ്ങള്‍ ഈ ലോകത്തുണ്ട്. അങ്ങനെയുള്ള അഞ്ച് ആല്‍മരങ്ങളുടെ തണലില്‍ വിശ്രമിക്കാനുള്ള അവസരം ഒരുക്കുന്ന പുസ്തകമാണ് സ്വയം ദീപമാകുക.

ശ്രീബുദ്ധന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സെന്‍, താവോ, സൂഫി തുടങ്ങിയവരുടെ കഥകളും വചനങ്ങളും കോര്‍ത്ത് തയ്യാറാക്കിയ പുസ്തകമാണ് സ്വയം ദീപമാവുക. അഞ്ച് വിളക്കുകള്‍ ഒരുമിച്ചിരുന്ന് പ്രകാശം ചൊരിയുന്ന കാഴ്ചയാണ് ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കുന്നത്. ലൗകികമായ ഇരുട്ട് നീക്കാനുള്ള വിളക്കുകളേക്കാള്‍ മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് ശമിപ്പിക്കാനുള്ള വെളിച്ചം നമ്മുടെ ജീവിതയാത്രയില്‍ ലഭിക്കാന്‍ ഈ പുസ്തകം ഇടയാക്കും.

ശ്രീബുദ്ധനും ശ്രീരാമകൃഷ്ണ പരമഹംസറും വായനക്കാര്‍ക്ക് സുപരിചിതമാണെങ്കിലും അറേബ്യന്‍ മണലാരണ്യത്തില്‍ വിരിഞ്ഞ സൂഫിസവും ചൈനയിലെ താവോയും ജപ്പാനിലെ സെന്നും പലര്‍ക്കും കേട്ടുകേള്‍വി മാത്രമേ ഉണ്ടാകൂ. അവരുടെ ദര്‍ശനങ്ങളിലേക്ക് ഒരു ചൂണ്ടുപലക കൂടിയാവുന്നുണ്ട് സ്വയം ദീപമാകുക എന്ന പുസ്തകം. അധ്യാപകനായ നെട്ടൂര്‍ ഗോപാലകൃഷ്ണനാണ് ഈ പുസ്തകം തയ്യാറാക്കിയത്.

swayam-deepamakukaമതത്തിന്റെ പേരില്‍ മനുഷ്യകുലം ഖേദകരമായി വിഭജിക്കപ്പെടുകയും ഒടുങ്ങാത്ത പോരില്‍ മനുഷ്യരക്തം ചിന്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയും സ്വയം ദീപമാകേണ്ടിയിരിക്കുന്നു. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച സ്വയം ദീപമാകുക എന്ന പുസ്തകം പറയുന്നതും അതുതന്നെയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്രദമായ ഈ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.

ഇഗ്നോയുടെ റേഡിയോ എഫ്.എം ആയ ജ്ഞാന്‍ വാണി എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സ്‌കൂള്‍ ഓണ്‍ എയര്‍, ബുക്ക് ഷെല്‍ഫ്, സെന്‍ കഥകള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കുന്നത് നെട്ടൂര്‍ ഗോപാലകൃഷ്ണനാണ്. ആനുകാലികങ്ങളില്‍ മനശാസ്ത്ര, ആത്മീയ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനങ്ങള്‍ എഴുതാറുള്ള അദ്ദേഹം സെന്‍ കഥകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>