ലോക സാഹിത്യകാരന്മാർ ഒന്നിക്കുന്ന പുസ്തകം : ലോക ക്ലാസ്സിക് കഥകൾ , പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ അവസാനിക്കാൻ വെറും മൂന്നാഴ്ച മാത്രം. പ്രീ പബ്ലിക്കേഷൻ ബുക്കിങിലൂടെ പുസ്തകം സ്വന്തമാക്കാൻ സാധിക്കാത്ത വായനക്കാർക്ക് പോസ്റ്റ് പബ്ലിക്കേഷൻ ഓഫറിലൂടെ ഒരവസരം കൂടി ലഭിക്കുകയാണ്. ഓഫർ ഏപ്രിൽ 30 ന് അവസാനിക്കും.
എം.ടി , സക്കറിയ, എൻ എസ് മാധവന്‍ , സേതു , സി വി ബാലകൃഷ്ന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്ത ലോക ക്ലാസിക് കഥകളുടെ ഏറ്റവും മികച്ച സമാഹാരം കുറഞ്ഞ വിലയിൽ വായനക്കാർക്ക് സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ലോക ക്ലാസിക് കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു എന്ന വാർത്ത വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ലോക ക്ലാസിക് കഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ മുഖവില 4000 രൂപയാണ്. പോസ്റ്റ് പബ്ലിക്കേഷൻ വില 2799/- രൂപയാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകം 2949 രൂപയ്ക്ക് ലഭിക്കും. നിങ്ങളുടെ കോപ്പികൾ ഇന്ന് തന്നെ ഉറപ്പാക്കാം. മികച്ച അച്ചടി നിലവാരത്തിലുള്ള പുസ്തകം പരിശോധിച്ചശേഷം വായനക്കാര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥാവലി കാണുവാനും വായിക്കാനുമുള്ള അവസരം കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ്ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്. വായനയെ സ്നേഹിക്കുന്നവർക്ക് എന്നും ഒരു മുതൽകൂട്ടായിരിക്കും ഈ ഗ്രന്ഥാവലി